Job

യുപിഎസ്‌സി ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് റിക്രൂട്ട്‌മെന്റ്; 151 ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു

അപേക്ഷകന് അനിമല്‍ ഹസ്ബന്‍ഡറി ആന്റ് വെറ്ററിനറി സയന്‍സ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചറിലോ എഞ്ചിനീയറിങ്ങിലോ ഫോറസ്ട്രിയിലോ ഏതെങ്കിലുമൊന്നില്‍ ബിരുദം ഉണ്ടായിരിക്കണം.

യുപിഎസ്‌സി ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് റിക്രൂട്ട്‌മെന്റ്; 151 ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു
X

ന്യൂഡല്‍ഹി: യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി)ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) പരീക്ഷ 2022ലേക്ക് സിവില്‍ സര്‍വീസസ് (പ്രിലിമിനറി) പരീക്ഷയിലൂടെ 151 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഫെബ്രുവരി 22.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in വഴി അപേക്ഷിക്കാം.

യുപിഎസ്‌സി ഐഎഫ്എസ് 2022 യോഗ്യതാ മാനദണ്ഡം: അപേക്ഷകന് അനിമല്‍ ഹസ്ബന്‍ഡറി ആന്റ് വെറ്ററിനറി സയന്‍സ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചറിലോ എഞ്ചിനീയറിങ്ങിലോ ഫോറസ്ട്രിയിലോ ഏതെങ്കിലുമൊന്നില്‍ ബിരുദം ഉണ്ടായിരിക്കണം. ഇന്ത്യയിലെ സെന്‍ട്രല്‍ അല്ലെങ്കില്‍ സ്‌റ്റേറ്റ് ലെജിസ്ലേച്ചറിന്റെ നിയമത്താല്‍ സംയോജിപ്പിച്ചിട്ടുള്ള ഏതെങ്കിലും സര്‍വ്വകലാശാലകള്‍ അല്ലെങ്കില്‍ പാര്‍ലമെന്റ് നിയമം മുഖേന സ്ഥാപിതമായ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ആക്റ്റ്, 1956 ലെ സെക്ഷന്‍ 3 പ്രകാരം ഒരു സര്‍വ്വകലാശാലയായി കണക്കാക്കപ്പെടുന്ന സ്ഥാപനത്തില്‍ നിന്നോ ആയിരിക്കണം ബിരുദം. അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.

പ്രായപരിധി: 21 മുതല്‍ 32 വയസ്സ് വരെയാണ്. എസ്ബിഐയുടെ ഏതെങ്കിലും ശാഖയില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ ചലാന്‍ മുഖേന പരീക്ഷാ ഫീസ് അടയ്ക്കുക. സിവില്‍ സര്‍വ്വീസ് പ്രിലിമിനറി എക്‌സാം വഴിയാണ് ഇന്ത്യന്‍ ഫോറസ്ട്രി സര്‍വ്വീസ് മെയിന്‍ പരീക്ഷയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. സിവില്‍ സര്‍വീസസ് (പ്രിലിമിനറി) പരീക്ഷയ്ക്ക് upsconline.nic.in എന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷകര്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതുണ്ട്.

ജനറല്‍/ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ് സി, എസ്ടി, പിഎച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫീസില്ല. ഓണ്‍ലൈന്‍ അപേക്ഷ നടപടികള്‍ ഫെബ്രുവരി 02, 2022 മുതല്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 22, 2022, വൈകുന്നേരം 06.00 വരെയാണ്. ബാങ്കില്‍ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഫെബ്രുവരി 21, 2022. ഓണ്‍ലൈനായി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഫെബ്രുവരി 22, 2022. പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

Next Story

RELATED STORIES

Share it