ടെറിറ്റോറിയല്‍ ആര്‍മി റിക്ട്രൂട്ട്‌മെന്റ് റാലി ഫെബ്രുവരിയില്‍

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നാലിനും മറ്റ് സംസ്ഥാനക്കാര്‍ക്കും കേന്ദ്രഭരണ പ്രദേശക്കാര്‍ക്കും അഞ്ചിനും രാവിലെ ആറ് മുതല്‍ രജിസ്‌ട്രേഷനും ഫിസിക്കല്‍ ടെസ്റ്റും നടക്കും.

ടെറിറ്റോറിയല്‍ ആര്‍മി റിക്ട്രൂട്ട്‌മെന്റ് റാലി ഫെബ്രുവരിയില്‍

ടെറിട്ടോറിയല്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി 2019 ഫെബ്രുവരി നാലു മുതല്‍ എട്ടുവരെ കണ്ണൂര്‍ കോട്ടമൈതാനിയില്‍ നടക്കും. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നാലിനും മറ്റ് സംസ്ഥാനക്കാര്‍ക്കും കേന്ദ്രഭരണ പ്രദേശക്കാര്‍ക്കും അഞ്ചിനും രാവിലെ ആറ് മുതല്‍ രജിസ്‌ട്രേഷനും ഫിസിക്കല്‍ ടെസ്റ്റും നടക്കും. സോള്‍ജ്യര്‍ (ജനറല്‍ ഡ്യൂട്ടി 79 ഒഴിവ്), ക്ലര്‍ക്ക് (സ്റ്റാഫ് ഡ്യൂട്ടി 1 ഒഴിവ്) പാചകക്കാരന്‍ (2 ഒഴിവ്), ഡ്രസ്സര്‍(3 ഒഴിവ്), ഹൗസ് കീപ്പര്‍ (2 ഒഴിവ്) എന്നിങ്ങനെയാണ് ഒഴിവുകള്‍. 18നും 42നും ഇടയില്‍പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സോള്‍ജ്യര്‍( ജനറല്‍ ഡ്യൂട്ടി) എസ്എസ് എല്‍സി 45 ശതമാനം മാര്‍ക്കും എല്ലാ വിഷയത്തിലും 33 ശതമാനം മാര്‍ക്കും വേണം. അല്ലെങ്കില്‍ പ്ലസ്ടുവോ ഉയര്‍ന്ന യോഗ്യത വേണം.

സെനികര്‍ ക്ലര്‍ക്ക് (സ്റ്റാഫ് ഡ്യൂട്ടി) പങ്കെടുക്കുന്നവര്‍ പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്കും ഓരോ വിഷയത്തിനും മൊത്തത്തില്‍ 60 ശതമാനം മാര്‍ക്കും നേടിണം. എസ്എസ്എല്‍സി അല്ലെങ്കില്‍ പ്ലസ്ടുവിന് ഇംഗ്ലീഷിനും മാത്‌സ്/ അക്കൗണ്ട്‌സ് എന്നീ വിഷയങ്ങള്‍ക്ക് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും വേണം. ബിരുദമോ അതില്‍ കൂടുതലോ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. കായിക പരിശോധനയില്‍ 1.6 കിലോമീറ്റര്‍ നിശ്ചിതസമയത്തിനുള്ളില്‍ ഓടണം. ഗ്രൂപ്പ്-1 ന് അപേക്ഷിക്കുന്ന 18നും 21നും ഇടയില്‍ പ്രായമുള്ളവര്‍ അഞ്ച് മിനിറ്റ് 40 സെക്കന്റ് കൊണ്ടും ഗ്രൂപ്പ്-2 അപേക്ഷകര്‍ അഞ്ച് മിനിറ്റ് 41 സെക്കന്റ്ിനും ആറ് മിനിറ്റിനുമുള്ളില്‍ 1.6 കിലോ മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കണം.

ഗ്രൂപ്പ്-1 ന് അപേക്ഷിക്കുന്ന 21നും 30നും ഇടയില്‍ പ്രായമുള്ളവര്‍ അഞ്ചു മിനിറ്റ് 40 സെക്കന്റു കൊണ്ടും ഗ്രൂപ്പ്-2 ന് അഞ്ച് മിനിറ്റ് 41 സെക്കന്റിനും ആറ് മിനിറ്റ് 20 സെക്കന്റിനുമുള്ളില്‍ ഓടണം. ഗ്രൂപ്പ്-1 ന് അപേക്ഷിക്കുന്ന 30 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ ആറ് മിനിറ്റ് 34 സെക്കന്റ് കൊണ്ടും ഗ്രൂപ്പ്-2 ആറ് മിനിറ്റ് 35 സെക്കന്റ്ിനും ആറ് മിനിറ്റ് 50 സെക്കന്റിനുമുള്ളില്‍ ഓടണം. ഗ്രൂപ്പ്- 1 ന് അപേക്ഷിക്കുന്ന 40 നും 42 നും ഇടയില്‍ പ്രായമുളളവര്‍ ഏഴു മിനിറ്റ് 9 സെക്കന്റ്ു കൊണ്ടും ഗ്രൂപ്പ്-2 ന് ഏഴ്് മിനിറ്റ് 10 സെക്കന്റ്ിനും ഏഴ് മിനിറ്റ് 23 സെക്കന്റിനുമുള്ളില്‍ ഓട്ടം പൂര്‍ത്തിയാക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് വെയിറ്റേജ് മാര്‍ക്ക് ലഭിക്കും.

ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, എജ്യൂക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്/അവിവാഹ സര്‍ട്ടിഫിക്കറ്റ്, റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, എന്‍സിസി/കംപ്യൂട്ടര്‍/സ്—പോര്‍ട്ട് സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ രണ്ടു സെറ്റ് കോപ്പികളും 20 പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോകളും ഹാജരാക്കണം. ഫോണ്‍ 0497 2707469.


jasir pailippuram

jasir pailippuram

Our Contributor help bring you the latest article around you


RELATED STORIES

Share it
Top