Job

ബിരുദ ധാരികള്‍ക്ക് കേന്ദ്ര സര്‍വീസില്‍ ഒട്ടേറെ ഒഴിവുകള്‍

ബിരുദ ധാരികള്‍ക്ക് കേന്ദ്ര സര്‍വീസില്‍ ഒട്ടേറെ ഒഴിവുകള്‍
X

ന്യൂഡല്‍ഹി: ബിരുദ ധാരികള്‍ക്ക് കേന്ദ്ര സര്‍വീസിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍വീസിലെ വിവിധ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലെ ഒഴിവുകളിലേക്കാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്എസ്‌സി) നടത്തുന്ന കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ-2020യ്ക്കു അപേക്ഷകള്‍ ക്ഷണിച്ചത്. ആകെ 6506 ഒഴിവുകളാണുള്ളത്(ഗ്രൂപ്പ് ബി ഗസറ്റഡ്-250, നോണ്‍ ഗസറ്റഡ്-3513, ഗ്രൂപ്പ് സി-2743). ജനുവരി 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിവിധ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍/ വകുപ്പുകള്‍/ ഓഫിസുകളിലാണു കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ വഴി നിയമനം നടത്തുക.

ഒന്നാംഘട്ട പരീക്ഷ 2021 മെയ് 29 മുതല്‍ ജൂണ്‍ 7 വരെയുള്ള തിയ്യതികളിലാണ്. പ്രായം: 2021ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കാര്‍ക്കു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. മറ്റു യോഗ്യരായവര്‍ക്കും ഇളവ് ലഭിക്കും. ബിരുദമോ തത്തുല്യമോ ആണ് അടിസ്ഥാന യോഗ്യതയെങ്കിലും അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍, 2021 ജനുവരി ഒന്നിനു മുമ്പ് യോഗ്യത നേടിയിരിക്കണം.

അസി. ഓഡിറ്റ് ഓഫിസര്‍/ അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫിസര്‍: ബിരുദം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്/ കമ്പനി സെക്രട്ടറി/ മാസ്‌റ്റേഴ്‌സ് ഇന്‍ കൊമേഴ്‌സ്/ മാസ്‌റ്റേഴ്‌സ് ഇന്‍ ബിസിനസ് സ്റ്റഡീസ്/ മാസ്‌റ്റേഴ്‌സ് ഇന്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ഫിനാന്‍സ്)/ മാസ്‌റ്റേഴ്‌സ് ഇന്‍ ബിസിനസ് ഇക്കണോമിക്‌സ് അഭിലഷണീയ യോഗ്യതയാണ്. പ്രൊബേഷന്‍ കാലയളവില്‍ സബോര്‍ഡിനേറ്റ് ഓഡിറ്റ്/ അക്കൗണ്ട്‌സ് സര്‍വീസ് പരീക്ഷ പാസാവണം.

ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍: സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ചുള്ള ഏതെങ്കിലും ബിരുദം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. കൂടാതെ പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സില്‍ 60% മാര്‍ക്ക്.

അപേക്ഷാഫീസ് 100 രൂപയാണ്. സ്ത്രീകള്‍ക്കും എസ്‌സി/ എസ്ടി വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല. നെറ്റ് ബാങ്കിങ്, ഭീം, യുപിഐ വഴിയോ വീസ, മാസ്റ്റര്‍ കാര്‍ഡ്, മാസ്‌ട്രോ, റുപേ, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചലാനായോ ഫീസ് അടയ്ക്കാം. ഫെബ്രുവരി 2 വരെ ഓണ്‍ലൈനായി ഫീസടയ്ക്കാം. ചലാനായി ഫീസ് അടയ്ക്കുന്നവര്‍ ഫെബ്രുവരി 4നു മുമ്പ് ചലാന്‍ ജനറേറ്റ് ചെയ്യണം. ഫീസ് അടയ്ക്കുന്നതിനു മുമ്പ് വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ വായിച്ചു മനസ്സിലാക്കുക.

പരീക്ഷാ കേന്ദ്രംവും കോഡും: തിരുവനന്തപുരം(9211), കൊല്ലം(9210), കോട്ടയം(9205), എറണാകുളം (9213), തൃശൂര്‍(9212), കോഴിക്കോട്(9206), കണ്ണൂര്‍(9202). ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു റീജ്യനില്‍ തന്നെ മുന്‍ഗണനാക്രമത്തില്‍ മൂന്നു പരീക്ഷാ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ടാവും. നാലു ഘട്ടമായാണ് പരീക്ഷ നടത്തുക.

ഒന്നാംഘട്ടം: കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ(200 മാര്‍ക്ക്),

രണ്ടാംഘട്ടം: കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ(200 മാര്‍ക്കിന്റെ നാലു പേപ്പറുകള്‍ വീതമുള്ള പരീക്ഷ)

മൂന്നാംഘട്ടം: എഴുത്തുപരീക്ഷ(ഡിസ്‌ക്രിപ്റ്റീവ്-100 മാര്‍ക്ക്)

നാലാംഘട്ടം: പ്രൊഫിഷ്യന്‍സി ടെസ്റ്റ് അല്ലെങ്കില്‍ സ്‌കില്‍ ടെസ്റ്റ് (ബാധകമായവര്‍ക്ക്)/ സര്‍ട്ടിഫിക്കറ്റ് പരിശോധന.

പരീക്ഷകളുടെ വിശദമായ സിലബസ് വെബ്‌സൈറ്റില്‍ ലഭിക്കും.

ശാരീരിക യോഗ്യത:

ഇന്‍സ്‌പെക്ടര്‍ (സെന്‍ട്രല്‍ എക്‌സൈസ്/ എക്‌സാമിനര്‍/ പ്രിവന്റിവ് ഓഫിസര്‍)

ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍ (സിബിഎന്‍):

പുരുഷന്‍

ഉയരം: 157.5 സെ.മീ. നെഞ്ചളവ് 81 സെ.മീ. 5 സെമീ വികാസം (പട്ടികവര്‍ഗക്കാര്‍ക്ക് 5 സെ.മീ ഇളവ്)

കായികക്ഷമതാ പരിശോധന:

1. 15 മിനിറ്റില്‍ 1600 മീറ്റര്‍ നടത്തം.

2. 30 മിനിറ്റില്‍ എട്ട് കിലോമീറ്റര്‍ സൈക്ലിങ്.

സ്ത്രീകള്‍

ഉയരം: 152 സെ.മീ. തൂക്കം: 48 കി ഗ്രാം (പട്ടികവര്‍ഗക്കാര്‍ക്ക് ഉയരത്തില്‍ 2.5 സെ.മീ., തൂക്കത്തില്‍ 2 കി.ഗ്രാം ഇളവുണ്ട്.)

കായികക്ഷമതാ പരിശോധന:

1. 20 മിനിറ്റില്‍ ഒരു കിലോമീറ്റര്‍ നടത്തം

2. 25 മിനിറ്റില്‍ മൂന്ന് കിലോമീറ്റര്‍ സൈക്ലിങ്.

സബ് ഇന്‍സ്‌പെക്ടര്‍(സിബിഐ):

പുരുഷന്‍ ഉയരം: 165 സെ.മീ. സ്ത്രീകള്‍ക്ക് 150 സെ.മീ. (പട്ടികവര്‍ഗക്കാര്‍ക്ക് 5 സെ.മീ. ഇളവ്)

നെഞ്ചളവ്: 76 സെ.മീ. (വികസിപ്പിച്ചത്)

സ്ത്രീകള്‍ക്കു ബാധകമല്ല.

കാഴ്ച ശക്തി: ദൂരക്കാഴ്ച-6/6, 6/9

സമീപക്കാഴ്ച: 0.6, 0.8

സബ് ഇന്‍സ്‌പെക്ടര്‍ (എന്‍ഐഎ):

പുരുഷന്‍ ഉയരം: 170 സെ.മീ. സ്ത്രീകള്‍ക്ക് 150 സെ.മീ.

(പട്ടികവര്‍ഗക്കാര്‍ക്ക് 5 സെ.മീ. ഇളവ്)

നെഞ്ചളവ്: 76 സെ.മീ.(വികസിപ്പിച്ചത്). സ്ത്രീകള്‍ക്കു ബാധകമല്ല.

കാഴ്ചശക്തി: ദൂരക്കാഴ്ച-6/6, 6/9

സമീപക്കാഴ്ച: 0.6, 0.8

അപേക്ഷിക്കുന്ന വിധം: ംംം.രൈ.ിശര.ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.

വെബ്‌സൈറ്റ് വഴി ഒറ്റത്തവണ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ രജിസ്‌ട്രേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം അപേക്ഷ പൂരിപ്പിക്കണം. അല്ലാത്തവര്‍ ഒറ്റത്തവണ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssc.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Staff Selection Commission Graduate Level (Combined) Examination 2020

Next Story

RELATED STORIES

Share it