Job

തൊഴില്‍ നൈപുണ്യവികസനം;പി എം കെ വി വൈ 3.0 ന് തുടക്കം

പ്രാദേശികവും ആഗോളവുമായി തൊഴില്‍ മേഖലയില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് തൊഴില്‍ നൈപുണ്യം വളര്‍ത്തുകയെന്നതാണ് പിഎംകെവിവൈ മൂന്നാം പതിപ്പിന്റെ ലക്ഷ്യം.28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 717 ജില്ലകളിലാണ് പിഎംകെവിവൈ 3.0 ന് തുടക്കമിട്ടിരിക്കുന്നത്

തൊഴില്‍ നൈപുണ്യവികസനം;പി എം കെ വി വൈ 3.0 ന് തുടക്കം
X

കൊച്ചി: ഇന്ത്യന്‍ യുവത്വത്തെ തൊഴില്‍ നൈപുണ്യത്തോടെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര നൈപുണ്യ വികസന സംരംഭ മന്ത്രാലയം പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന 3.0 ന് തുടക്കമിട്ടു. 600ലേറെ ജില്ലകളിലായി യുവജനങ്ങള്‍ക്ക് 300 ലേറെ തൊഴില്‍ പരിശീലന കോഴ്‌സുകളാണ് ലഭ്യമാകുക.

നൈപുണ്യ വികസന സംരംഭക മന്ത്രി ഡോ. മഹേന്ദ്രനാഥ പാണ്ഡെ പിഎംകെവിവൈയുടെ മൂന്നാം പതിപ്പിന് തുടക്കമിട്ടു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ എം എസ് ഇ ഡി സഹമന്ത്രി ആര്‍കെ സിങും സന്നിഹിതനായിരുന്നു. പ്രാദേശികവും ആഗോളവുമായി തൊഴില്‍ മേഖലയില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് തൊഴില്‍ നൈപുണ്യം വളര്‍ത്തുകയെന്നതാണ് പിഎംകെവിവൈ മൂന്നാം പതിപ്പിന്റെ ലക്ഷ്യം.28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 717 ജില്ലകളിലാണ് പിഎംകെവിവൈ 3.0 ന് തുടക്കമിട്ടിരിക്കുന്നത്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ജില്ലകളുടെയും പിന്തുണയോടെയുള്ള കൂടുതല്‍ വികേന്ദ്രീകൃതമായ ഘടനയാണ് പിഎംകെവിവൈ 3.0ന്റേതെന്ന് അധികൃതര്‍ പറഞ്ഞു

ജില്ലാ നൈപുണ്യ വികസന കമ്മിറ്റികള്‍( ഡിസ്ട്രിക്ട് സ്‌കില്‍ കമ്മിറ്റീസ്) സംസ്ഥാന നൈപുണ്യ വികസന മിഷന്റെ( സ്റ്റേറ്റ് സ്‌കില്‍ ഡവലപ്‌മെന്റ് മിഷന്‍) മാനദണ്ഡങ്ങള്‍ക്ക് കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. ജില്ലാ കമ്മിറ്റികള്‍ക്കാണ് ജില്ലാതലത്തിലുള്ള തൊഴില്‍ നൈപുണ്യ വിടവ് നികത്തുന്നതിന് ഉത്തരവാദിത്തം നല്‍കിയിരിക്കുന്നത്. പിഎംകെവിവൈ 2.0 രാജ്യത്ത് നൈപുണ്യ വികസനാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പങ്ക് വഹിച്ചിരുന്നത് പോലെ പിഎംകെവിവൈ 3.0 തൊഴില്‍സാധ്യതാടിസ്ഥാനത്തിലുള്ള വിദഗ്ദ്ധ പരിശീലനത്തിന് വഴിവെയ്ക്കും. ഡിജിറ്റല്‍ ടെക്‌നോളജി, ഇന്‍ഡസ്ട്രി 4.0 മേഖലയിലേക്കാവശ്യമായ വിദഗ്ദ്ധ പരിശീലനം എന്നിവയെല്ലാമാണ് മൂന്നാം പതിപ്പ് ലക്ഷ്യം വെയ്ക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it