നീന്തല്‍ താരങ്ങള്‍ക്ക് പോലിസില്‍ അവസരം

ഫ്രീ സ്‌റ്റൈല്‍ സ്പ്രിന്റ്, ബ്രെസ്റ്റ് സ്‌ട്രോക്ക് എന്നീ വിഭാഗങ്ങളിലായി രണ്ട് ഒഴിവുകളാണുളളത്.

നീന്തല്‍ താരങ്ങള്‍ക്ക് പോലിസില്‍ അവസരം

തിരുവനന്തപുരം: കേരള പോലിസില്‍ പുരുഷനീന്തല്‍ താരങ്ങളെ ഹവില്‍ദാര്‍ തസ്തികയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫ്രീ സ്‌റ്റൈല്‍ സ്പ്രിന്റ്, ബ്രെസ്റ്റ് സ്‌ട്രോക്ക് എന്നീ വിഭാഗങ്ങളിലായി രണ്ട് ഒഴിവുകളാണുളളത്. നിശ്ചിത മാതൃകയിലുളള അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ്, ആംഡ് പോലിസ് ബറ്റാലിയന്‍, പേരൂര്‍ക്കട, തിരുവനന്തപുരം 695005 എന്ന വിലാസത്തില്‍ നവംബര്‍ 12ന് മുമ്പ് അപേക്ഷിക്കണം. മാതൃകയും വിശദവിവരങ്ങളും www.keralapolice.gov.in എന്ന സൈറ്റില്‍ ലഭിക്കും.RELATED STORIES

Share it
Top