അസം റൈഫിള്‍സില്‍ 749 ഒഴിവ്

അസം റൈഫിള്‍സില്‍ 749 ഒഴിവ്

അസം റൈഫിള്‍സിലെ 749 ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കല്‍ ആന്‍ഡ് ട്രേഡ്‌സ്‌മെന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് 2019 ജനുവരി 28 മുതലാണ് റിക്രൂട്ട്‌മെന്റ്. www.assamrifles.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ജനുവരി 14. കേരളത്തില്‍ 21 ഒഴിവുകളുണ്ട്.

അപേക്ഷാഫീസ്: ഗ്രൂപ്പ് ബി തസ്തികകള്‍ക്ക് 200 രൂപ. ഗ്രൂപ്പ് സി തസ്തികകള്‍ക്ക് 100 രൂപ. എസ്‌സി/ എസ്ടി, വനിതകള്‍, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്കു ഫീസില്ല. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടും വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത കോളിങ് ലെറ്ററും റിക്രൂട്‌മെന്റിനായി വരുമ്പോള്‍ ഹാജരാക്കണം.

യോഗ്യത:

ട്രാന്‍സ്‌ക്രിപ്ഷന്‍: കംപ്യൂട്ടറില്‍ ഇംഗ്ലിഷ് 50 മിനിറ്റ്. ഹിന്ദി 65 മിനിറ്റ്. പ്രായം: 18-25 വയസ്.

ലൈന്‍മാന്‍ ഫീല്‍ഡ്: പത്താം ക്ലാസും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റും. പ്രായം: 18-23 വയസ്.

റേഡിയോ മെക്കാനിക്: പത്താം ക്ലാസ്. റേഡിയോ ആന്‍ഡ് ടെലിവിഷന്‍ ടെക്‌നോളജി/ ഇലക്ട്രോണിക്‌സ് /ടെലികമ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്/ ഡൊമസ്റ്റിക് അപ്ലൈന്‍സസില്‍ ഡിപ്ലോമ. അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങള്‍ പഠിച്ച് കുറഞ്ഞത് 50% മാര്‍ക്കോടെ പ്ലസ്ടു ജയം/ തത്തുല്യം. പ്രായം: 18-23 വയസ്.

ഇലക്ട്രീഷ്യന്‍ മെക്കാനിക് വെഹിക്കിള്‍: പത്താം ക്ലാസ് ജയവും മോട്ടോര്‍ മെക്കാനിക് ഐടിഐ സര്‍ട്ടിഫിക്കറ്റും. പ്രായം: 18-23 വയസ്.

ക്ലാര്‍ക്ക്: ഇന്റര്‍മീഡിയറ്റ്/ എസ്എസ്‌സി. കംപ്യൂട്ടറില്‍ മിനിറ്റില്‍ 35 വാക്ക് വേഗത്തില്‍ ഇംഗ്ലിഷ് ടൈപ്പിങ് അല്ലെങ്കില്‍ മിനിറ്റില്‍ 30 വാക്ക് വേഗത്തില്‍ ഹിന്ദി ടൈപ്പിങ്. പ്രായം: 18-25 വയസ്.

പേഴ്‌സനല്‍ അസിസ്റ്റന്റ്: ഇന്റര്‍മീഡിയറ്റ്/ എസ്എസ്‌സി. ഡിക്‌റ്റേഷന്‍: മിനിറ്റില്‍ 80 വാക്ക് വേഗം (10 മിനിറ്റ്).

എക്‌സറേ അസിസ്റ്റന്റ്: പ്ലസ്ടു ജയവും റേഡിയോളജിയില്‍ ഡിപ്ലോമയും. പ്രായം: 18-23 വയസ്.

കുക്ക്/ സഫായ്/ വാഷര്‍മാന്‍/ ബാര്‍ബര്‍/ ടെയിലര്‍: പത്താംക്ലാസ് ജയം. പ്രായം: 18-23 വയസ്.

നഴ്‌സിങ് അസിസ്റ്റന്റ്: ബയോളജി ഉള്‍പ്പെടുന്ന സയന്‍സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലിഷ് എന്നീ വിഷയങ്ങളോടു കൂടിയ പത്താംക്ലാസ് ജയം. പ്രായം: 18-23 വയസ്.

ഫാര്‍മസിസ്റ്റ്: പ്ലസ്ടു/തത്തുല്യം. ഫാര്‍മസി ഡിഗ്രി/ ഡിപ്ലോമ. രണ്ടു വര്‍ഷത്തെ പരിശീലനത്തിനു ശേഷം 500 മണിക്കൂറില്‍ കുറയാത്ത പ്രാക്റ്റിക്കല്‍ ട്രെയിനിങ് ഇന്റേണ്‍ഷിപ് കാലയളവില്‍ നേടിയിരിക്കണം. ഇന്റേണ്‍ഷിപ് കാലയളവ് കുറഞ്ഞതു മൂന്നുമാസമായിരിക്കണം. പ്രായം: 20-25 വയസ്.

എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗത്തിന് മൂന്നും വര്‍ഷം പ്രായപരിധിയില്‍ ഇളവുണ്ട്.

ശാരീരിക യോഗ്യത

ക്ലാര്‍ക്ക്, പഴ്‌സനേല്‍ അസിസ്റ്റന്റ്:

പുരുഷന്‍: ഉയരം: 165 സെമീ, നെഞ്ചളവ്: 77-82 സെമീ (പട്ടിക വര്‍ഗക്കാര്‍ക്ക് യഥാക്രമം: 162.5 സെമീ, 76-81 സെമീ).

സ്ത്രീ: ഉയരം: 155 സെമീ, (പട്ടിക വര്‍ഗക്കാര്‍ക്ക് 150 സെമീ)

മറ്റു തസ്തികകള്‍:

പുരുഷന്‍: ഉയരം: 170 സെമീ, നെഞ്ചളവ്: 80-85 സെമീ (പട്ടിക വര്‍ഗക്കാര്‍ക്ക് യഥാക്രമം: 162.5 സെമീ, 76-81 സെമീ).

സ്ത്രീ: ഉയരം: 157 സെമീ, (പട്ടിക വര്‍ഗക്കാര്‍ക്ക് 150 സെമീ)

തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.

ശാരീരികക്ഷമതാ പരീക്ഷ: പുരുഷന്‍- 24 മിനിറ്റിനകം അഞ്ചു കിലോമീറ്റര്‍ ഓട്ടം. സ്ത്രീ- 8.30 മിനിറ്റിനകം 1.6 കിലോമീറ്റര്‍ ഓട്ടംjasir pailippuram

jasir pailippuram

Our Contributor help bring you the latest article around you


RELATED STORIES

Share it
Top