മെഗാ തൊഴില്മേള 18ന്; രജിസ്ട്രേഷന് ആരംഭിച്ചു

കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ബസേലിയസ് കോളജും ചേര്ന്ന് ഡിസംബര് 18ന് സംഘടിപ്പിക്കുന്ന നിയുക്തി തെഴില്മേളയുടെ രജിസ്ട്രേഷന് ആരംഭിച്ചു. അമ്പതിലധികം സ്ഥാപനങ്ങള് പങ്കെടുക്കുന്ന മേളയില് വിവിധ തസ്തികകളിലായി മൂവായിരം തൊഴിലവസരങ്ങളുണ്ടാകും. 18 മുതല് 40 വരെ പ്രായമുള്ള എസ്എസ്എല്സി, പ്ലസ്ടു, ഐടിഐ., ഐടിസി., ഡിപ്ലോമ, ബിടെക്, നഴ്സിങ്, ബിരുദം, ബിരുദാനന്തരബിരുദം, പാരാമെഡിക്കല് തുടങ്ങിയ വിദ്യാഭ്യാസയോഗ്യതയുള്ളവര്ക്കും അവസാനവര്ഷ വിദ്യാര്ഥികള്ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്ക്കും പങ്കെടുക്കാം.
ബാങ്കിങ്, നോണ്ബാങ്കിങ്, എഫ്എംസിജി, ടെക്നിക്കല്, നോണ്ടെക്നിക്കല്, ഐടി, എന്ജിനീയറിങ്, ഓട്ടോമൊബൈല്, എജ്യൂക്കേഷന്, ഫര്മസ്യൂട്ടിക്കല്സ്, ബിപിഒ, മാനുഫാക്ചറിങ്, റീട്ടെയില്, ഹോസ്പിറ്റല്, ഹോസ്പിറ്റാലിറ്റി, എച്ച്. ആര് മാനേജ്മെന്റ്, ഇന്ഷുറന്സ്, ഹെല്ത്ത്, സെയില്സ്, സര്വീസ്, എമര്ജന്സി മാനേജ്മന്റ് സര്വീസ്, ഹെല്ത്ത്കെയര്, എന്നീ മേഖലകളിലെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മറ്റു ജില്ലകളിലെ ഉദ്യോഗാര്ഥികള്ക്കും പങ്കെടുക്കാം. താല്പ്പര്യമുള്ളവര് ഡിസംബര് 14നകം www.jobfest.kerala.gov.in എന്ന വെബ്സൈറ്റില് രജിസ്റ്റര് ചെയ്യണം. രജിസ്റ്റര് ചെയ്യുമ്പോള് ലഭിക്കുന്ന അഡ്മിറ്റ് കാര്ഡ് മേളയില് ഹാജരാക്കണം. വിശദവിവരം 04812560413, 2563451, 2565452 എന്നീ ഫോണ് നമ്പറുകളിലും employabiltiycetnrekottayam എന്ന ഫേസ്ബുക്ക് പേജിലും ലഭിക്കും.
RELATED STORIES
പെരിന്തൽമണ്ണയിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവം; പോലിസ് കേസെടുത്തു
27 Jan 2023 6:29 AM GMTസി എൻ അഹ്മദ് മൗലവി എൻഡോവ്മെന്റ് അവാർഡ് വിതരണം ജനുവരി 31ന്
27 Jan 2023 6:00 AM GMTബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു
27 Jan 2023 5:38 AM GMTയുഎസിൽ പോലിസ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
27 Jan 2023 5:07 AM GMTപോലിസിനെതിരേ ആത്മഹത്യാകുറിപ്പ്; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ...
27 Jan 2023 4:40 AM GMTപൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMT