മെഗാ തൊഴില്‍മേള 25ന്; 3,000 തൊഴിലവസരം, സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം

കോട്ടയം: കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലെന്‍സിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും പ്ലാനിങ് ഓഫിസും സംയുക്തമായി മാര്‍ച്ച് 25ന് നാട്ടകം ഗവണ്‍മെന്റ് കോളജില്‍ സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍മേളയില്‍ പങ്കെടുക്കുന്നതിന് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത തൊഴിലന്വേഷകര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം നല്‍കും.
മാര്‍ച്ച് 25ന് രാവിലെ ഒമ്പത് മുതല്‍ നാട്ടകം ഗവണ്‍മെന്റ് കോളജിലെ പ്രത്യേക കൗണ്ടറില്‍ എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ., ഡിപ്ലോമ, ഡിഗ്രി, പിജി, വിവിധ ഹ്രസ്വകാല നൈപുണ്യ കോഴ്‌സുകള്‍ എന്നീ യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്താം. ഇതിനായി ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡേറ്റയും സഹിതം നേരിട്ടെത്തുക.
ജോബ് ഫെയറില്‍ വന്‍കിട ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍, സംരംഭകര്‍, വിദ്യാഭ്യാസ, ആരോഗ്യ, ബാങ്കിങ്, ഐടി, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിലെ 62 തൊഴില്‍ദാതാക്കളില്‍ നിന്നായി 3000 ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
RELATED STORIES
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം;പുനരന്വേഷണ ഹരജിയില്‍ വിധി ഇന്ന്
21 May 2022 3:37 AM GMTഅമിത അളവില്‍ ഗുളിക ഉള്ളില്‍ ചെന്ന് യുവതി മരിച്ചു
21 May 2022 3:30 AM GMTകെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കും
21 May 2022 3:20 AM GMTനെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് തുറക്കും
21 May 2022 3:17 AM GMTആവേശം നിറച്ച് അത്ലറ്റിക്സ് മത്സരങ്ങള്‍: മലപ്പുറം ജില്ല ഒന്നാമത്
21 May 2022 3:11 AM GMTദുരൂഹ സാഹചര്യത്തില്‍ പ്രവാസിയുടെ മരണം; ഏഴ് പേര് കസ്റ്റഡിയില്‍
21 May 2022 2:38 AM GMT