അലൂമിനിയം ഫാബ്രിക്കേഷന്‍ പഠിക്കാം.. സൗജന്യമായി
ഈ കാലഘട്ടത്തില്‍ മികച്ച സംരംഭകത്വ സാധ്യതയുള്ള ഒരു മേഖലയാണ് അലൂമിനിയം ഫാബ്രിക്കേഷന്‍. തികച്ചും സൗജന്യമായി അലൂമിനിയം ഫാബ്രിക്കേഷന്‍ പഠിക്കാന്‍ ഇതാ ഒരു അവസരം. കാനറാ ബാങ്ക്, എസ്ഡിഎംഇ ട്രസ്റ്റ് തുടങ്ങിയവര്‍ സ്പോണ്സര് ചെയ്യുന്ന തളിപ്പറമ്പ് കാഞ്ഞിരങ്ങാട് പ്രവര്‍ത്തിക്കുന്ന റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ടാണ് 30 ദിവസത്തെ അലൂമിനിയം ഫാബ്രിക്കേഷന്‍ പരിശീലനം സംഘടിപ്പിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2021 ഡിസംബര്‍ 24.
താഴെ കൊടുത്തിരിക്കുന്ന നിബന്ധനകള്‍ പൂര്‍ണമായും വായിച്ചുനോക്കിയതിനുശേഷം മാത്രം അപേക്ഷിക്കുക.
പരിശീലനത്തിന്റെ പ്രത്യേകതകള്‍
* 100% സൗജന്യ പരിശീലനം
* 100% സൗജന്യ ഭക്ഷണം
* 100% സൗജന്യ താമസ സൗകര്യം
* സൗജന്യ യോഗാ പരിശീലനം
* ബാങ്കിങ്, വായ്പാ സംബന്ധമായ ക്ലാസുകള്‍
* വായ്പ ആവശ്യമുള്ളവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍
* വ്യക്തിത്വ വികസന പരിശീലനം
* പ്രാക്ടിക്കല്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം
* ഇന്ത്യയില്‍ എവിടെയും സ്വയം തൊഴിലുമായി ബന്ധപ്പെട്ട് സ്വീകരിക്കപ്പെടുന്ന സര്‍ട്ടിഫിക്കറ്റ്
* അനുഭവസമ്പത്തുള്ള മികച്ച അധ്യാപകര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു.
* രണ്ടുവര്‍ഷം ഫോളോ അപ്പ് സേവനം
* ബാങ്ക് വായ്പ ആവശ്യമുള്ളവര്‍ക്ക് പ്രൊജക്റ്റ് റിപോര്‍ട്ട് തയ്യാറാക്കി നല്കുന്നു.
* 30% സിലബസ് ബിസിനസുമായി ബന്ധപ്പെട്ടത്
* കൊവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ചുള്ള പരിശീലനം
* 30 ദിവസത്തെ തുടര്‍ച്ചയായ പരിശീലനം
* അവധി ദിവസങ്ങള്‍ ഉണ്ടാവില്ല, ഞായറാഴ്ചയും പരിശീലനം ഉണ്ടാവും
* രാവിലെ 9.15 മുതല്‍ വൈകുന്നേരം 5.45 വരെ ആണ് ക്ലാസ്
* 18 നും 45 നും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് അപേക്ഷിക്കാം
* ലീവോ മറ്റ് അവധി ദിവസങ്ങളോ ഉണ്ടാവില്ല. തുടര്‍ച്ചയായി 30 ദിവസം പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവര്‍ ആണെങ്കില്‍ മാത്രം അപേക്ഷിക്കുക.
* തളിപ്പറമ്പിന് സമീപം കാഞ്ഞിരങ്ങാട് ആണ് പരിശീലനസ്ഥലം.
* അപേക്ഷകര്‍ ഇനി പറയുന്ന ഏതെങ്കിലും ഒന്ന് ബാധകമായ വ്യക്തികള്‍ ആയിരിക്കണം:
റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആയവര്‍ അല്ലെങ്കില്‍ കുടുംബശ്രീ അംഗമോ കുടുംബശ്രീ അംഗത്തിന്റെ കുടുംബാംഗമോ ആയവര്‍. അല്ലെങ്കില്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത എസ്എച്ച്ജി അംഗത്വമുള്ളവര്‍ അല്ലെങ്കില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത് കുറഞ്ഞത് 30 വര്‍ക്ക് എങ്കിലും എടുത്തവര്‍.
സൗജന്യതാമസവും ഭക്ഷണവും ലഭ്യമാവുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക. അപേക്ഷാ ഫോമില്‍ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി വായിക്കുമല്ലോ.
https://forms.gle/QtxragbamAAG1SqA8
കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫിസ് സമയത്ത് (9.30 AM- 5.30 PM) ബന്ധപ്പെടുക: 0460-2226573.
റുഡ്സെറ്റ് നല്കുന്ന സൗജന്യസേവനങ്ങള്‍ ബിസിനസ്, ബാങ്കിങ് സംബന്ധമായ കാര്യങ്ങള്‍ അറിഞ്ഞിരിക്കാന്‍ താങ്കള്‍ക്ക് റുഡ്സെറ്റ് നല്കുന്ന അഡ്മിന് ഒണ്‍ലി whatsapp / Telegram ഗ്രൂപ്പില്‍ അംഗമാവാം. അതിനായി 9496246573 എന്ന whatsapp നമ്പറില്‍ Hi മെസേജ് അയക്കുക.
RELATED STORIES
കര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം; കോളജില്‍ ഹിജാബ് ധരിച്ചെത്തിയ...
28 May 2022 1:33 PM GMTജനമഹാസമ്മേളന മുദ്രാവാക്യം: സമാനതകളില്ലാത്ത വേട്ട; ഇതുവരെ 24 പേര്...
28 May 2022 1:21 PM GMTവര്‍ഗീയ പ്രസംഗം: പി സി ജോര്‍ജിനോട് നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍...
28 May 2022 12:43 PM GMTഭിന്നശേഷിയുള്ള കുട്ടിക്ക് വിമാനയാത്ര നിഷേധിച്ചു; ഇന്‍ഡിഗോയ്ക്ക്...
28 May 2022 12:22 PM GMTപി സി ജോർജിനോളം മതവർഗീയത ആർക്കുണ്ട്, പാർവതിയുടെ പേര് അൽഫോൻസയാക്കി:...
28 May 2022 11:58 AM GMTപോപുലര്‍ഫ്രണ്ട് വേട്ട; എസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
28 May 2022 11:01 AM GMT