തൊഴില്‍ അവസരങ്ങളൊരുക്കി എംപ്ലോയ്‌മെന്റിന് കീഴില്‍ തൊഴില്‍മേള
തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കിടെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴില്‍ തൊഴിലവസരങ്ങളൊരുക്കുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലായി ഡിസംബര്‍, 2022 ജനുവരി മാസങ്ങളില്‍ നടക്കുന്ന തൊഴില്‍മേളകളില്‍ ആയിരത്തിലധികം തൊഴില്‍ദായകരും ഇരുപതിനായിരത്തിലധികം ഒഴിവുകളും പ്രതീക്ഷിക്കുന്നു.
കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനോടൊപ്പം സ്വകാര്യമേഖലയിലെ അവസരങ്ങളും അഭ്യസ്തവിദ്യര്‍ക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് തൊഴില്‍ വകുപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. എംപ്ലോയബിലിറ്റി സെന്ററുകളുടെ നേതൃത്വത്തിലുള്ള ജോബ് ഡ്രൈവ് ലക്ഷ്യ തൊഴില്‍ മേളകളിലൂടെയും നിയുക്തി തൊഴില്‍ മേളയിലൂടെയും ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭിച്ചു കഴിഞ്ഞു.
അക്കാദമിക് വിദ്യാഭ്യാസം കൊണ്ട് മാത്രം മികച്ച തൊഴില്‍ നേടാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുകയും ഇവയുടെ ആഭിമുഖ്യത്തില്‍ എംപ്ലോയബിലിറ്റി സ്‌കീമുകളും സോഫ്റ്റ് സ്‌കില്ലുകളും പരിശീലിപ്പിക്കുകയും ചെയ്യുന്നത്. കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകളിലൂടെ അഭ്യസ്തവിദ്യര്‍ക്ക് ആവശ്യമായ വ്യക്തിത്വവികസനത്തിന് പരിശീലനവും നല്‍കുന്നുണ്ട്. തൊഴില്‍മേളയില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും www.jobfest.gov.in ലൂടെ രജിസ്റ്റര്‍ ചെയ്യാം.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT