ഇന്ത്യന്‍ എകണോമിക് സര്‍വീസ്, സ്റ്റാറ്റിസ്റ്റികല്‍ സര്‍വീസ് പരീക്ഷകള്‍ക്കു അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ എകണോമിക് സര്‍വീസ്, സ്റ്റാറ്റിസ്റ്റികല്‍ സര്‍വീസ് പരീക്ഷകള്‍ക്കു അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഇന്ത്യന്‍ എകണോമിക് സര്‍വീസ്(ഐഇഎസ്), സ്റ്റാറ്റിസ്റ്റികല്‍ സര്‍വീസ്(ഐഎസ്എസ്) പരീക്ഷകള്‍ക്കു ഇപ്പോള്‍ അപേക്ഷിക്കാം. ജൂണിലായിരിക്കും പരീക്ഷ നടക്കുക. അപ്ലൈഡ് എകണോമിക്‌സ്, ബിസിനസ് എകണോമിക്‌സ്, എക്‌ണോമെട്രിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദമാണ് ഐഇഎസ് പരീക്ഷക്കുള്ള യോഗ്യത. സ്റ്റാറ്റിസ്റ്റിക്‌സ്, മാത്മാറ്റികല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ ഒരു വിഷയമായുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് ഐഇഎസ് പരീക്ഷക്കുള്ള യോഗ്യത. ഏപ്രില്‍ 16 അപേക്ഷിക്കേണ്ട അവസാന തിയ്യതി. ഏപ്രില്‍ 23 മുതല്‍ 30 വരെ അപേക്ഷ പിന്‍വലിക്കാനുള്ള അവസരമുണ്ടാവും. എന്നാല്‍ പരീക്ഷാ ഫീസ് തിരികെ ലഭിക്കുന്നതല്ല. വിശദ വിവരങ്ങള്‍ക്ക്: https://upsconline.nic.in/mainmenu2.php


RELATED STORIES

Share it
Top