Job

43 ഗ്രാമീണ്‍ ബാങ്കുകളിലായി 8,106 ഓഫിസര്‍, ഓഫിസ് അസിസ്റ്റന്റ് ഒഴിവുകള്‍

43 ഗ്രാമീണ്‍ ബാങ്കുകളിലായി 8,106 ഓഫിസര്‍, ഓഫിസ് അസിസ്റ്റന്റ് ഒഴിവുകള്‍
X

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സനല്‍ സെലക്ഷന്‍ (ഐബിപിഎസ്) 43 റീജ്യനല്‍ റൂറല്‍ ബാങ്കുകളിലെ (ആര്‍ആര്‍ബി) ഓഫിസര്‍ (സ്‌കെയില്‍ ഒന്ന്, രണ്ട്, മൂന്ന്), ഓഫിസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്) എന്നിവയില്‍ അപേക്ഷിക്കുന്നതിന് യോഗ്യത നേടുന്നതിനുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 8,106 ഒഴിവുകളാണുള്ളത്. ഇതില്‍ 4,483 ഒഴിവുകള്‍ ഓഫിസ് അസിസ്റ്റന്റ് തസ്തികയിലും 3,623 ഒഴിവുകള്‍ ഓഫിസര്‍ തസ്തികയിലുമാണ്. രണ്ട് തസ്തികയിലേക്കും (ഓഫിസര്‍, ഓഫിസ് അസിസ്റ്റന്റ്) ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

എന്നാല്‍, ഓഫിസര്‍ തസ്തികയിലെ ഏതെങ്കിലും ഒരു സ്‌കെയിലിലേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരം. കേരള ഗ്രാമീണ്‍ ബാങ്കിലെ റിക്രൂട്ട്‌മെന്റും ഇതിനോടൊപ്പമാണ്. 247 ഒഴിവാണ് കേരള ഗ്രാമീണ്‍ ബാങ്കില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഓണ്‍ലൈന്‍ പരീക്ഷയാണ് നടത്തുന്നത്. ഓഫിസര്‍ സ്‌കെയില്‍ ഒന്ന്, ഓഫിസ് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള പരീക്ഷ ആഗസ്ത് ഒക്ടോബര്‍ മാസങ്ങളില്‍ നടത്തും. ബിരുദധാരികള്‍ക്കാണ് അവസരം. www.ibps.in ല്‍ പ്രത്യേകമായി നല്‍കിയ ലിങ്കിലൂടെ രജിസ്‌ട്രേഷന്‍ നടത്തണം. ജൂണ്‍ 27 വരെ അപേക്ഷ സമര്‍പ്പിക്കാം.

ഓഫിസര്‍ സ്‌കെയില്‍ മൂന്ന്

(സീനിയര്‍ മാനേജര്‍): 80 ഒഴിവ്.

പ്രായം: 21- 40 വയസ്.

ഓഫിസര്‍ സ്‌കെയില്‍ രണ്ട്

(മാനേജര്‍): 876 ഒഴിവ്.

പ്രായം: 21- 32.

ജനറല്‍ ബാങ്കിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ട്രഷറി മാനേജര്‍, മാര്‍ക്കറ്റിങ് ഓഫിസര്‍, അഗ്രിക്കള്‍ച്ചര്‍ ഓഫിസര്‍, ലോ ഓഫിസര്‍ തസ്തികകളിലാണ് അവസരം.

ഓഫിസര്‍ സ്‌കെയില്‍ ഒന്ന്

(അസിസ്റ്റന്റ് മാനേജര്‍): 2,676 ഒഴിവ്.

പ്രായം: 18- 30 വയസ്.

ഓഫിസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്): 4,483

പ്രായം: 18- 28 വയസ്.

ഐബിപിഎസ് പൊതുപരീക്ഷയില്‍ നേടുന്ന സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ആദ്യ തിരഞ്ഞെടുപ്പ്. പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് ഐബിപിഎസ് നടത്തുന്ന കോമണ്‍ ഇന്റര്‍വ്യൂ ഉണ്ടാവും. പൊതുപരീക്ഷയിലും ഇന്റര്‍വ്യൂവിലും ലഭിക്കുന്ന മാര്‍ക്കിന്റെറ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. അലോട്ട്‌മെന്റ് വിവരങ്ങള്‍ ഐബിപിഎസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

യോഗ്യത

മള്‍ട്ടിപര്‍പ്പസ്: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത. കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനും ഉപയോഗിക്കാനും അറിവുള്ളവരായിരിക്കണം. കംപ്യൂട്ടര്‍ ഓപറേഷന്‍സ്/ലാംഗ്വേജില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം.

അല്ലെങ്കില്‍ ഹൈസ്‌കൂള്‍/കോളജ്/ഇന്‍സ്റ്റിറ്റിയൂട്ട് തലത്തില്‍ കംപ്യൂട്ടര്‍/ഐടി ഒരുവിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷാപരിജ്ഞാനമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണനയുണ്ട്. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കാര്‍ക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും. വിമുക്തഭടന്‍മാര്‍ക്കു നിയമപ്രകാരം ഇളവു ലഭിക്കും.

അപേക്ഷാഫീസ്: 850 രൂപ. പട്ടികവിഭാഗം, വികലാംഗര്‍, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് 175 രൂപ മതി. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മുഖേന ഓണ്‍ലൈനിലൂടെയും അല്ലെങ്കില്‍ സിബിഎസ് സൗകര്യമുള്ള ബാങ്ക് ശാഖകളിലൂടെ ഓണ്‍ലൈനായും ഫീസടയ്ക്കാം. അപേക്ഷിക്കേണ്ട വിധം: ംംം.ശയ ു.െശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അപേക്ഷകര്‍ക്ക് ഇമെയില്‍ ഐഡി ഉണ്ടായിരിക്കണം. അപ്‌ലോഡ് ചെയ്യാന്‍ അപേക്ഷകന്റെ ഒപ്പും പാസ്‌പോര്‍ട്ട്‌സൈസ് കളര്‍ ഫോട്ടോയും സ്‌കാന്‍ ചെയ്ത് സൂക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ibp s.in.

Next Story

RELATED STORIES

Share it