Job

പവര്‍ പ്ലാന്റുകളില്‍ എന്‍ജിനീയര്‍ ആവാം, അവസരവുമായി അസാപ് കേരള

പവര്‍ പ്ലാന്റുകളില്‍ എന്‍ജിനീയര്‍ ആവാം, അവസരവുമായി അസാപ് കേരള
X

കോഴിക്കോട്: ഊര്‍ജമേഖലയില്‍ അനുദിനം വളര്‍ന്നുവരുന്ന തൊഴിലവസരങ്ങള്‍ കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള, കേന്ദ്ര ഊര്‍ജമന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുമായി (NPTI) ചേര്‍ന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠനത്തിന് അവസരമൊരുക്കുന്നു. പഠന ശേഷം തൊഴില്‍ ഉറപ്പുതരുന്ന ഈ കോഴ്‌സ്, എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് പ്രയോജനപ്പെടുത്താം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്.

പവര്‍ പ്ലാന്റുകളില്‍ എന്‍ജിനീയറായി തൊഴില്‍ ലഭിക്കാന്‍ സഹായിക്കുന്ന കോഴ്‌സില്‍ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, പവര്‍ അനുബന്ധ എന്‍ജിനീയറിങ്ങില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവര്‍ക്ക് പങ്കെടുക്കാം. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രമുഖ കമ്പനികളില്‍ തൊഴിലവസരവുമുണ്ട്. മെറിറ്റ് അടിസ്ഥാനത്തില്‍ ആദ്യത്തെ 30 പേര്‍ക്കാണ് പ്രവേശനം. കോഴ്‌സ് ഫീസും, മറ്റ് വിവരങ്ങളും അസാപ് കേരള വെബ്‌സൈറ്റ് ആയ asapkerala.gov.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999709/623.

Next Story

RELATED STORIES

Share it