Job

വ്യോമസേനയില്‍ എയര്‍മാന്‍

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 2ന് ആരംഭിക്കും. വിശദ വിവരങ്ങള്‍ക്ക് www.airmenselection.gov.in . ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതിയ്യതി: ജനുവരി 21.

വ്യോമസേനയില്‍ എയര്‍മാന്‍
X

ഇന്ത്യന്‍ വ്യോമസേനയുടെ വിവിധ ട്രേഡുകളിലേക്ക് അപേക്ഷിക്കാം. എയര്‍മാന്‍ ഗ്രൂപ്പ് എക്‌സ് (എജു. ഇന്‍സ്ട്രക്ടര്‍ ട്രേഡ് ഒഴികെ), ഗ്രൂപ്പ് വൈ (നോണ്‍ ടെക്‌നിക്കല്‍ ഓട്ടോടെക്ക്, ജിടിഐ., ഐഎഎഫ് പോലിസ്, ഐഎഎഫ് സെക്യൂരിറ്റി, മ്യുസീഷ്യന്‍ ട്രേഡുകള്‍ ഒഴികെ) ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 2ന് ആരംഭിക്കും. വിശദ വിവരങ്ങള്‍ക്ക് www.airmenselection.gov.in . ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതിയ്യതി: ജനുവരി 21.

അപേക്ഷകര്‍ അവിവാഹിതരായ യുവാക്കളായിരിക്കണം. ഓരോ ട്രേഡിനും അപേക്ഷിക്കാന്‍ ആവശ്യമായ യോഗ്യത

ഗ്രൂപ്പ് എക്‌സ്: 50 ശതമാനം മാര്‍ക്കോടെ കണക്ക്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യ യോഗ്യത. അല്ലെങ്കില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബ്രാഞ്ചുകളില്‍ ഏതിലെങ്കിലും അംഗീകൃത സ്ഥാപനങ്ങള്‍/ പോളിടെക്‌നിക്കുകളില്‍ നിന്ന് 50 ശതമാനം മാര്‍ക്കോടെ ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ.

ഗ്രൂപ്പ് വൈ (നോണ്‍ ടെക്‌നിക്കല്‍): 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/ വിഎച്ച്എസ്ഇ/ തത്തുല്യ യോഗ്യത. ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

ഗ്രൂപ്പ് വൈ (മെഡിക്കല്‍ അസിസ്റ്റന്റ്): ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യയോഗ്യത.

ഗ്രൂപ്പ് എക്‌സ് ആന്‍ഡ് വൈ (ടെക്‌നിക്കല്‍ ആന്‍ഡ് നോണ്‍ ടെക്‌നിക്കല്‍): ഗ്രൂപ്പ് എക്‌സ് വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ഗ്രൂപ്പ് വൈ വിഭാഗത്തിലേക്കും അപേക്ഷിക്കാം. ഇങ്ങനെ അപേക്ഷിക്കുന്നവര്‍ക്ക് പൊതുവായി ഒരു പരീക്ഷയാണുണ്ടാവുക. ഇംഗ്ലീഷ്, റീസണിങ് ആന്‍ഡ് ജനറല്‍ അവേര്‍നെസ് വിഷയങ്ങളില്‍ വിജയിച്ചാല്‍ ഗ്രൂപ്പ് വൈ യോഗ്യത നേടിയതായും ഇംഗ്ലീഷ്, ഫിസിക്‌സ് ആന്‍ഡ് മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ വിജയിച്ചാല്‍ ഗ്രൂപ്പ് എക്‌സ് യോഗ്യത നേടിയതായും പരിഗണിക്കും. നാല് വിഷയങ്ങളിലും വിജയിച്ചാല്‍ ഉദ്യോഗാര്‍ഥിക്ക് ഗ്രൂപ്പ് എക്‌സ്, വൈ വിഭാഗങ്ങളില്‍നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഡിപ്ലോമക്കാരെ ഗ്രൂപ്പ് എക്‌സിലേക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷാഫീസ്: 250 രൂപ. ഓണ്‍ലൈന്‍ ആയാണ് ഫീസ് അടയ്‌ക്കേണ്ടത്.

പ്രായം: 1999 ജനുവരി 19നും 2003 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം.

ഉയരം152.5 സെ.മീറ്റര്‍, നെഞ്ച് വികാസം 5 സെ.മീറ്റര്‍. കണ്ണട ഉപയോഗിക്കുന്നവര്‍ ശാരീരികപരിശോധനയ്ക്ക് വരുമ്പോള്‍ അതും കണ്ണട നിര്‍ദേശിച്ച ഡോക്ടറുടെ കുറിപ്പും കൊണ്ടുവരണം. കുറിപ്പില്‍ നേത്രരോഗവിദഗ്ധന്റെ ഒപ്പും സീലും രജിസ്‌ട്രേഷന്‍ നമ്പറും വ്യക്തമായിരിക്കണം. 2019മാര്‍ച്ച് 14,17 തിയ്യതികളിലാണ് എഴുത്തുപരീക്ഷ. കേരളത്തില്‍ കൊച്ചി പരീക്ഷാകേന്ദ്രമാണ്. ഗ്രൂപ്പ് എക്‌സ് വിഭാഗത്തിലേക്ക് ഇംഗ്ലീഷ്, ഫിസിക്‌സ്, കണക്ക് വിഷയങ്ങളിലായി ഒരുമണിക്കൂര്‍ നീളുന്ന ഒബ്ജക്ടീവ് പരീക്ഷയാണുണ്ടാകുക. ഗ്രൂപ്പ് വൈ വിഭാഗത്തില്‍ ഇംഗ്ലീഷ്, റീസണിങ്, ജനറല്‍ അവേര്‍നെസ് വിഭാഗങ്ങളില്‍നിന്ന് ചോദ്യങ്ങളുണ്ടാകും. ശാരീരികക്ഷമതാപരീക്ഷ: എട്ട് മിനിറ്റുകൊണ്ട് 1.6 കിലോമീറ്റര്‍ ഓട്ടം, പത്ത് പുഷ് അപ്പ്, 10 സിറ്റ് അപ്പ്. 2019 ഒക്ടോബര്‍ 31ന്. തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും.


Next Story

RELATED STORIES

Share it