അഗ്‌നിപഥ്: റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ കോഴിക്കോട്

കോഴിക്കോട്: ഈസ്റ്റ്ഹില്‍ ഗവ.ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജ് മൈതാനിയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ അഗ്‌നിപഥ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കും. വയനാട്, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളിലെ ആണ്‍കുട്ടികള്‍ക്ക് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാം. അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, ടെക്‌നിക്കല്‍, ട്രേഡ്‌സ്‌മെന്‍, ക്ലര്‍ക്ക്, സ്‌റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍ എന്നീ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് റാലി നടക്കുക.
10ാം ക്ലാസ്, എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇതുസംബന്ധിച്ച വിഞ്ജാപനം www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ആഗസ്ത് 1 ന് പ്രസിദ്ധീകരിക്കും. ആഗസ്ത് 30 വരെ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അഡ്മിഷന്‍ കാര്‍ഡുകള്‍ ബന്ധപ്പെട്ട ഇ മെയില്‍ വിലാസത്തില്‍ സപ്തംബര്‍ 5 മുതല്‍ 10 വരെയുളള ദിവസങ്ങളില്‍ ലഭ്യമാവും. ഈ കാര്‍ഡുകളുമായാണ് ഒക്ടോബര്‍ 1 മുതല്‍ നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയില്‍ ഹാജരാവേണ്ടത്. ഫോണ്‍: 0495- 2383953.
RELATED STORIES
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTഇന്ധന വിലവര്‍ധന: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം;...
6 Feb 2023 8:41 AM GMTഅദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ...
6 Feb 2023 6:59 AM GMTതുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; വന്‍ നാശനഷ്ടമെന്ന് റിപോര്‍ട്ട്
6 Feb 2023 3:11 AM GMTമധ്യപ്രദേശില്‍ ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു...
5 Feb 2023 3:12 AM GMT