Job

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 577 കരാര്‍ നിയമനം; ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 577 കരാര്‍ നിയമനം; ഇപ്പോള്‍ അപേക്ഷിക്കാം
X

കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വര്‍ക്ക്‌മെന്‍ തസ്തികയിലെ ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. 577 ഒഴിവുകളിലേക്ക് മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ നിയമനം. ഒക്ടോബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തസ്തിക/ ട്രേഡുകള്‍, ഒഴിവുകളുടെ എണ്ണം, യോഗ്യത, എന്നിവ:

ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ്:

ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍(88), വെല്‍ഡര്‍(71): എസ്എസ്എല്‍സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ-എന്‍ടിസി, കുറഞ്ഞതd മൂന്നു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ഔട്ട്ഫിറ്റ് അസിസ്റ്റന്റ്:

ഫിറ്റര്‍ (31), മെക്കാനിക് ഡീസല്‍ (30), മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ (6), ഫിറ്റര്‍ പൈപ്പ് പ്ലംബര്‍ (21), പെയിന്റര്‍ (13), ഇലക്ട്രീഷ്യന്‍ (63), ഇലക്ട്രോണിക് മെക്കാനിക് (65), ഇന്‍സ്ട്രുമെന്റ് മെക്കാനിക് (65), ഷിപ്‌റൈറ്റ് വുഡ് (15), മെഷിനിസ്റ്റ് (11), ഓട്ടോ ഇലക്ട്രീഷ്യന്‍ (2): എസ്എസ്എല്‍സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ െഎടിെഎ-എന്‍ടിസി. ക്രെയിന്‍ ഓപറേറ്റര്‍ ഇഒടി (19): എസ്എസ്എല്‍സി ജയം, ഇലക്ട്രീഷ്യന്‍/ ഇലക് ട്രോണിക് മെക്കാനിക് ട്രേഡില്‍ ഐടിഐ-എന്‍ടിസി. എല്ലാ തസ്തികകളിലും കുറഞ്ഞത് മൂന്നു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

സ്‌കാഫോള്‍ഡര്‍:

എസ്എസ്എല്‍സി ജയം, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍/ ഫിറ്റര്‍ പൈപ്പ് (പ്ലംബര്‍)/ ഫിറ്റര്‍ ട്രേഡില്‍ െഎടിെഎ– എന്‍ടിസിയും ഒന്ന്/ രണ്ട് വര്‍ഷം പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ എസ്എസ്എല്‍സി ജയവും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും.


ഏരിയല്‍ വര്‍ക്ക് പ്ലാറ്റ്‌ഫോം ഓപറേറ്റര്‍(2):

എസ്എസ്എല്‍സി ജയം, ഫോര്‍ക്‌ലിഫ്റ്റ്/ക്രെയ്ന്‍ ഓപറേറ്റര്‍ ഡ്രൈവിങ് ലൈസന്‍സ്, കുറഞ്ഞത് മൂന്നു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

സെമി സ്‌കില്‍ഡ് റിഗര്‍ (53):

നാലാം ക്ലാസ് ജയം, കുറഞ്ഞത് മൂന്നുവര്‍ഷം പ്രവൃത്തിപരിചയം.

സ്രാങ്ക് (2):

ഏഴാം ക്ലാസ് ജയം, സ്രാങ്ക്/ ലാസ്‌കര്‍ കം സ്രാങ്ക് സര്‍ട്ടിഫിക്കറ്റ്, കുറഞ്ഞത് ഒരു വര്‍ഷം പ്രവൃത്തിപരിചയം.

കുക്ക് ഫോര്‍ സിഎസ്എല്‍ ഗസ്റ്റ് ഹൗസ്(1):

ഏഴാം ക്ലാസ് ജയം, കുറഞ്ഞത് അഞ്ചുവര്‍ഷം പ്രവൃത്തിപരിചയം. പ്രായപരിധി (2020 ഒക്ടോബര്‍ 10 ന്): 30 വയസ്. കുക്ക് തസ്തികയില്‍ 50 വയസ്. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ നിയമാനുസൃത ഇളവ് ലഭിക്കും. ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ്, ഔട്ട്ഫിറ്റ് അസിസ്റ്റന്റ് വിഭാഗങ്ങളില്‍ 300 രൂപയും മറ്റു വിഭാഗങ്ങളില്‍ 200 രൂപയുമാണ് അപേക്ഷാ ഫീസ്. ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്/ ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന ഓണ്‍ലൈനായി ഫീസടയ്ക്കാം. എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. വിശദവിവരങ്ങള്‍ www.cochinshipyard.com

എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.



Next Story

RELATED STORIES

Share it