ഇംപാക്ട് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് കരസ്ഥമാക്കി മലയാളി സ്റ്റാര്‍ട്ടപ്പ് ആര്‍ച്ചീസ് അക്കാദമി
സുസ്ഥിര വികസനത്തിനായുള്ള യുഎന്‍ ലക്ഷ്യത്തിലെ രണ്ട് മാനദണ്ഡങ്ങളായ മികച്ച വിദ്യാഭ്യാസം, ലിംഗസമത്വവും എന്നിവ നിറവേറ്റുന്നതിനായുള്ള ശ്രമമാണ് ആര്‍ച്ചീസ് അക്കാദമിയെ അവാര്‍ഡിന് അര്‍ഹരാക്കിയതെന്ന് ആര്‍ച്ചീസ് അക്കാദമി സ്ഥാപകന്‍ തൗഫീഖ് സഹീര്‍ പറഞ്ഞു

കൊച്ചി:വാര്‍ഷിക ടെക് കോണ്‍ഫറന്‍സുകളിലൊന്നായ വെബ് സമ്മിറ്റിന്റെ ഇംപാക്ട് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് കരസ്ഥമാക്കി മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആര്‍ച്ചീസ് അക്കാദമി. സുസ്ഥിര വികസനത്തിനായുള്ള യുഎന്‍ ലക്ഷ്യത്തിലെ രണ്ട് മാനദണ്ഡങ്ങളായ മികച്ച വിദ്യാഭ്യാസം, ലിംഗസമത്വവും എന്നിവ നിറവേറ്റുന്നതിനായുള്ള ശ്രമമാണ് ആര്‍ച്ചീസ് അക്കാദമിയെ അവാര്‍ഡിന് അര്‍ഹരാക്കിയതെന്ന് ആര്‍ച്ചീസ് അക്കാദമി സ്ഥാപകന്‍ തൗഫീഖ് സഹീര്‍ പറഞ്ഞു.
തുര്‍ക്കി, യുഎസ്, ഇന്ത്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് രജിസ്‌റ്റേഡ് കരിയര്‍ ആക്‌സിലറേറ്റര്‍ പ്ലാറ്റ്‌ഫോമാണ് ആര്‍ച്ചീസ് അക്കാദമി. ബിരുദധാരികള്‍ക്കും കരിയര്‍ ബ്രേക്ക് വന്ന പ്രഫഷണലുകള്‍ക്കും സാങ്കേതികവിദ്യയുടെ പുത്തന്‍ ലോകത്തേക്കുള്ള ചവിട്ടുപടിയാവുകയാണ് ആര്‍ച്ചീസെന്ന് തൗഫീഖ് സഹീര്‍ പറഞ്ഞു. സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ്, പ്രൊജക്റ്റ് മാനേജ്‌മെന്റ്, പ്രൊഡക്റ്റ് ഡിസൈന്‍ (യുഐ/യുഎക്‌സ്), ബ്ലോക്ക്‌ചെയിന്‍, സോഫ്റ്റ് സ്‌കില്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ സ്‌പെഷ്യലൈസേഷനുകളില്‍ മികച്ച പരിശീലനം നല്‍കി പരിശീലനാര്‍ഥികളെ തൊഴില്‍ യോഗ്യരായി വാര്‍ത്തെടുക്കുന്നു.പരിശീലനാര്‍ഥികളുടെ തൊഴിലവസരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗുണമേന്മയുള്ള വിദ്യാഭ്യാസവും മികച്ച കോച്ചിംഗും മെന്റര്‍ഷിപ്പും നല്‍കി അവരുടെ സാങ്കേതിക മേഖലയിലെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുകയും നൈപുണ്യം വികസിപ്പിക്കുകയും ചെയ്യാന്‍ ആര്‍ച്ചീസ് അക്കാദമി ശ്രമിക്കുന്നുവെന്നും തൗഫീഖ് സഹീര്‍ പറഞ്ഞു.
ജീവിത സാഹചര്യങ്ങള്‍ മൂലം കരിയറില്‍ ഇടവേള എടുക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് തൊഴില്‍ മേഖലയിലേക്കുള്ള തിരിച്ചു വരവിന് അവസരമൊരുക്കിക്കൊണ്ട് ലിംഗസമത്വത്തിനായും പ്രവര്‍ത്തിക്കുകയാണ് ആര്‍ച്ചീസെന്നും തൗഫീഖ് സഹീര്‍ പറഞ്ഞു.ഗുണനിലവാരമുള്ള നൈപുണ്യ പരിശീലനത്തിനായുള്ള യുഎന്‍ അംഗീകാരം ആര്‍ച്ചീസ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ശരിയായ നൈപുണ്യ പരിശീലനത്തിലൂടെ അമ്മമാരെ തൊഴില്‍ മേഖലയിലേക്ക് തിരികെ കൊണ്ടുവരുക എന്നത് ആരംഭം ഘട്ടം മുതല്‍ക്കേ ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. പരിശീലനാര്‍ത്ഥികളെ തൊഴില്‍ യോഗ്യരും പ്രവര്‍ത്തന മേഖലയില്‍ വൈദഗ്ദ്ധ്യമുള്ളവരുമാക്കി മാറ്റുവാന്‍ ഈ അവാര്‍ഡൊരു പ്രചോദനമാണെന്നും തൗഫീഖ് സഹീര്‍ പറഞ്ഞു.
RELATED STORIES
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTഇന്ധന വിലവര്‍ധന: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം;...
6 Feb 2023 8:41 AM GMTഅദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ...
6 Feb 2023 6:59 AM GMTതുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; വന്‍ നാശനഷ്ടമെന്ന് റിപോര്‍ട്ട്
6 Feb 2023 3:11 AM GMTമധ്യപ്രദേശില്‍ ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു...
5 Feb 2023 3:12 AM GMT