സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കണം; മന്ത്രി വി ശിവന്‍കുട്ടി
BY sudheer25 Jun 2021 1:12 PM GMT

X
sudheer25 Jun 2021 1:12 PM GMT
തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും അവരവരുടെ കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തന്നെ പഠിപ്പിച്ച് മാതൃക കാട്ടണമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. വെങ്ങാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി ആര്യ സെന്‍ട്രല്‍ സ്‌കൂള്‍ 1988-2002 അലുമ്‌നി ബാച്ച് സമാഹരിച്ച സ്മാര്‍ട്ട്‌ഫോണുകളുടെ വിതരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ദേശീയതലത്തില്‍ തന്നെ ഉന്നത വിജയം കരസ്ഥമാക്കാന്‍ കേരളത്തിലെ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് ആകര്‍ഷണീയമാകുന്ന തരത്തില്‍ ക്രമീകരിക്കണം. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ സാമൂഹിക സാംസ്‌കാരിക സംഘടനകളും എന്‍ജിഒകളും ഇടപെടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Next Story
RELATED STORIES
പ്ലേ ഓഫ് ലക്ഷ്യം;ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരേ; ജയം ...
7 Feb 2023 5:53 AM GMTതുര്‍ക്കി ഭൂകമ്പം; മുന്‍ ചെല്‍സി മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യാന്‍...
7 Feb 2023 4:56 AM GMTസഞ്ജു സാംസണ് കേരളാ ബ്ലാസ്റ്റേഴ്സ് ബ്രാന്‍ഡ് അംബാസിഡര്‍
6 Feb 2023 12:56 PM GMTഫിനാഷ്യല്‍ ഫെയര്‍ പ്ലേ ലംഘനം; മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോയിന്റുകള്‍...
6 Feb 2023 12:29 PM GMTഫ്രഞ്ച് ലീഗ് വണ്‍; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി...
4 Feb 2023 6:49 PM GMTപ്രീമിയര്‍ ലീഗ്; ഗണ്ണേഴ്സിനെ അട്ടിമറിച്ച് എവര്ട്ടണ്; ദുരിതം തീരാതെ...
4 Feb 2023 6:36 PM GMT