എസ്സി വിഭാഗത്തില്പ്പെട്ടവര്ക്കായി സംരംഭകത്വ പരിശീലനം

തിരുവനന്തപുരം: കേരള ഇന്സ്റ്റിറ്റിയൂട്ട് ഫോര് എന്റര്പ്രണര്ഷിപ്പ് ഡവലപ്മെന്റ് ഫിഷറീസ് ആന്ഡ് അക്വാകള്ച്ചര് മേഖലയില് സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന എസ്.സി വിഭാഗത്തില്പെട്ട യുവതീയുവാക്കള്ക്കായി 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. നാഷണല് ഫിഷറീസ് ഡവലപ്മെന്റ് ബോര്ഡിന്റെയും നാഷണല് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മൈക്രോ സ്മോള് മീഡിയം എന്റെര്പ്രൈസിന്റെയും സഹകരണത്തോടെ ജൂണ് 15 മുതല് ജൂലൈ ഒന്ന് വരെയും ജൂലൈ നാല് മുതല് 21 വരെയും കളമശ്ശേരി കീഡ് കാംപസില് വെച്ച് രണ്ട് ബാച്ചുകളിലായിട്ടാണ് പരിശീലനം. പരിശീലന കാലയളവില് സ്റ്റൈപെന്റും ലഭിക്കും.
ഫിഷറീസ്, അക്വാകള്ച്ചര് എന്നിവയിലെ സംരംഭകത്വ അവസരങ്ങള്, മത്സ്യത്തിന്റെ മൂല്യവര്ദ്ധിത ഉത്പന്നങ്ങള്, അലങ്കാര മത്സ്യബന്ധനം, മാര്ക്കറ്റ് സര്വേ, പ്രോജക്ട് റിപോര്ട്ട് തയ്യാറാക്കല്, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്, നാഷണല് ഫിഷറീസ് ഡവലപ്മെന്റ് ബോര്ഡിന്റെ പദ്ധതികള്, ഫിഷറീസ് അക്വാകള്ച്ചര് മേഖലയില് ഹൈബ്രിഡ്, സോളാര്, വിന്ഡ് എനര്ജി ആപ്ലിക്കേഷനുകള്, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല് തുടങ്ങിയവയാണ് പരിശീലനത്തില് ഉള്പ്പെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവര് www.kled.info എന്ന വെബ്സൈറ്റ് സന്ദര്ശിച്ച് ജൂണ് ഒമ്പതിന് മുന്പ് അപേക്ഷ സമര്പ്പിക്കണമെന്ന് സി.ഇ.ഒ അറിയിച്ചു. കൂടുതല് വിവരങ്ങള്ക്ക് 0482532890, 2550322, 9605542061, 7012376994.
RELATED STORIES
രാഹുല് ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം; ആരോഗ്യമന്ത്രിയുടെ പേഴ്സണല് ...
25 Jun 2022 7:23 AM GMTഅഗ്നിപഥിനെതിരേ സെക്കന്തരാബാദിലുണ്ടായ അക്രമം: പിന്നില് സൈനിക പരിശീലന...
25 Jun 2022 6:56 AM GMT'ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; സംഘപരിവാർ ക്വട്ടേഷന് സിപിഎം...
25 Jun 2022 6:52 AM GMTനിരാഹാരസമരം അവസാനിപ്പിച്ചതോടെ ഫലസ്തീന് തടവുകാരനെ വിട്ടയക്കാനുള്ള...
25 Jun 2022 6:48 AM GMT'പോവേണ്ടവര്ക്ക് പോവാം'; പുതിയ ശിവസേന കെട്ടിപ്പടുക്കുമെന്ന് ഉദ്ധവ്...
25 Jun 2022 6:42 AM GMTരാഹുലിന്റെ ഓഫിസ് ആക്രമിച്ചതില് മന്ത്രി വീണാ ജോര്ജിന്റെ സ്റ്റാഫിന്...
25 Jun 2022 6:41 AM GMT