Education

പ്ലസ്‌വണ്‍ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് വെള്ളിയാഴ്ച

പ്ലസ്‌വണ്‍ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് വെള്ളിയാഴ്ച
X

തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനത്തിനായുള്ള മുഖ്യഘട്ട ആദ്യ അലോട്ട്‌മെന്റും സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റും ആഗസ്ത് അഞ്ചിന് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്‌മെന്റിന്റെ സമയം ദീര്‍ഘിപ്പിച്ചതിനാലാണ് സമയം പുനക്രമീകരിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം നാളെയായിരുന്നു ആദ്യ അലോട്ട്‌മെന്റ് വരേണ്ടിയിരുന്നത്. വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ പ്രവേശനം സാധ്യമാവുന്ന വിധത്തിലാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക.

ഒന്നാം അലോട്ട്‌മെന്റ് പ്രവേശനം ആഗസ്ത് അഞ്ചിന് ആരംഭിച്ച് ആഗസ്ത് 10ന് വൈകീട്ട് അഞ്ച് മണിക്ക് പൂര്‍ത്തീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ പ്രസിദ്ധീകരിച്ചത്. അലോട്ട്‌മെന്റ് വന്നെങ്കിലും വെബ്‌സൈറ്റിലെ തകരാര്‍ മൂലം വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് മന്ത്രി തന്നെ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

എന്നാല്‍, അപ്പോഴേയ്ക്കും കുട്ടികളുടെ ഒരുദിവസം നഷ്ടമായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ അലോട്ട്‌മെന്റ് പരിശോധിക്കാനോ ഓപ്ഷനുകളിലുള്‍പ്പെടെ മാറ്റം വരുത്താനോ കഴിയില്ലെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. ഇതോടെ ഇന്നലെ വൈകുന്നേരം വരെ സമയം നീട്ടിനല്‍കുകയായിരുന്നു. ആഗസ്ത് 22ന് ക്ലാസുകള്‍ ആരംഭിക്കാനുള്ള ക്രമീകരണമാണ് നടത്തുന്നത്. ആഗസ്ത് അവസാനത്തോടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

Next Story

RELATED STORIES

Share it