Education

എച്ച്‌സിയുവില്‍ പിജി, പിഎച്ച്ഡി അപേക്ഷിക്കാം

എച്ച്‌സിയുവില്‍ പിജി, പിഎച്ച്ഡി അപേക്ഷിക്കാം
X

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ, എംഫില്‍ കോഴ്‌സുകളിലേക്കും ഗവേഷണ വിഷയങ്ങളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. www.uohyd.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലെ Admissiosn- 2019-20 ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഓരോ കോഴ്‌സിനും ആവശ്യമായ യോഗ്യതകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷാ ഫീസ്: ജനറല്‍/ഇഡബ്ല്യൂഎസ് വിഭാഗങ്ങള്‍ക്ക് 550 രൂപ, ഒബിസി 350 രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 250 രൂപ.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: മെയ് 3.


Next Story

RELATED STORIES

Share it