Education

പട്ടികജാതി/ പട്ടിക വര്‍ഗക്കാര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും റിക്രൂട്ട്‌മെന്റും

പട്ടികജാതി/ പട്ടിക വര്‍ഗക്കാര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും റിക്രൂട്ട്‌മെന്റും
X

തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി (TCS) സംയോജിച്ച് പട്ടികജാതി/ പട്ടികവര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ സൗജന്യ തൊഴില്‍ പരിശീലന പരിപാടിയും തുടര്‍ന്ന് റിക്രൂട്ട്‌മെന്റും നടത്തുന്നു.

യോഗ്യത: ബിഎ/ ബിബിഎ/ ബിബിഎം/ ബികോം/ ബിഎസ്‌സി (കംപ്യൂട്ടര്‍ സയന്‍സ് ആന്റ് ഐടി ഒഴികെ) വിഷയത്തിലുള്ള ബിരുദം. ബിടെക്/ ബിസിഎ/ ബിരുദാനന്തരബിരുദധാരികള്‍ അപേക്ഷിക്കേണ്ട. 2021 ലോ 2022 ലോ ബിരുദം നേടിയിട്ടുള്ളവരോ 2022ല്‍ അവസാനവര്‍ഷം ബിരുദവിദ്യാര്‍ഥികളോ ആയിരിക്കണം. എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി റഗുലറായി പഠിച്ചവരായിരിക്കണം.

ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ 'ദി സബ് റീജ്യനല്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍, നാഷനല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്‌സി/ എസ്ടിഎസ്, ബിഹൈന്റ് മ്യൂസിക് കോളജ്, തൈയ്ക്കാട്, തിരുവനന്തപുരം 695014' എന്ന വിലാസത്തിലോ placementsncstvm@gmail.com എന്ന ഇ-മെയിലിലോ അയക്കേണ്ടതാണ്. എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി (pass certificate/ for final year students 1st and 2nd years markl-ist), വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 20. ഫോണ്‍: 04712332113/ 8304009409.

Next Story

RELATED STORIES

Share it