Big stories

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

Former President Pranabh Mukharjee dies

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു
X

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും ഭാരത് രത്‌ന ജേതാവുമായ പ്രണബ് മുഖര്‍ജി അന്തരിച്ചു. 85 വയസ്സായിരുന്നു. മകന്‍ അഭിജിത് മുഖര്‍ജിയാണ് ട്വിറ്ററിലൂടെ മരണ വിവരം അറിയിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5.30ഓടെയാണ് അന്ത്യം. കൊവിഡ് ബാധിച്ചതിനു പിന്നാലെ തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനാല്‍ ആഴ്ചകളായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഇന്ത്യയുടെ 13ാം രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ പ്രണബ് മുഖര്‍ജി കേന്ദ്ര ധനമന്ത്രി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, രാജ്യസഭാ അധ്യക്ഷന്‍ തുടങ്ങി നിരവധി പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യസമര സേനാനി കമദകിങ്കര്‍ മുഖര്‍ജി-രാജ്ലക്ഷ്മി മുഖര്‍ജി എന്നിവരുടെ ഇളയ മകനായി1935 ഡിസംബര്‍ 11ന് ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് പ്രണബിന്റെ ജനനം. സുരി വിദ്യാസാഗര്‍ കോളജിലും കൊല്‍ക്കത്ത സര്‍വകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം. തപാല്‍ വകുപ്പില്‍ യുഡി ക്ലര്‍ക്കായി തുടങ്ങിയ ഔദ്യോഗിക ജീവിതം പിന്നീടങ്ങോട്ട് ഉയര്‍ച്ചകളുടേതായിരുന്നു. കോളജ് അധ്യാപകന്‍, മാധ്യമപ്രവര്‍ത്തകന്‍, രാഷ്ട്രീയ തന്ത്രജ്ഞന്‍, മികച്ച പാര്‍ലിമെന്റേറിയന്‍ തുടങ്ങിയ മേഖലയില്‍ മികവ് തെളിയിച്ച പ്രണബ് മുഖര്‍ജി 2012ലാണ് രാഷ്ട്രപതിയായത്. രാഷ്ട്രപതിയുടെ കാലാവധി അവസാനിച്ച ശേഷം 2018ല്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.




Next Story

RELATED STORIES

Share it