Big stories

രചനകള്‍ പ്രകോപനപരമെന്ന്: അലിഗഢ് സര്‍വകലാശാല സിലബസില്‍നിന്ന് മൗദൂദിയും സയ്യിദ് ഖുതുബും പുറത്ത്

രചനകള്‍ പ്രകോപനപരമെന്ന്: അലിഗഢ് സര്‍വകലാശാല സിലബസില്‍നിന്ന് മൗദൂദിയും സയ്യിദ് ഖുതുബും പുറത്ത്
X

ന്യൂഡല്‍ഹി: അലിഗഡ് മുസ് ലിം സര്‍വകലാശാല ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗത്തിന്റെ സിലബസില്‍ നിന്ന് രണ്ട് ഇസ്‌ലാമിക പണ്ഡിതരുടെ രചനകള്‍ ഒഴിവാക്കുന്നു. അബുല്‍ അഅ്‌ലാ മൗദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും രചനകളാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇവരുടെ എഴുത്തുകള്‍ പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണെന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

ഈജിപ്ഷ്യന്‍ ഗ്രന്ഥകാരനും ഇസ്‌ലാമിക പണ്ഡിതനുമായ സയ്യിദ് ഖുതുബ്, പാകിസ്ഥാന്‍ എഴുത്തുകാരന്‍ അബുല്‍ അലാ അല്‍ മൗദൂദി എന്നിവരുടെ രചനകള്‍ക്കാണ് സര്‍വകലാശാല ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയത്. അലിഗഡ് മുസ് ലിം സര്‍വ്വകലാശാല, ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ് ലാമിയ, ഹംദര്‍ദ് സര്‍വകലാശാല എന്നിവിടങ്ങളിലെ ഇസ് ലാമിക് കോഴ്‌സ് പാഠ്യപദ്ധതിയെക്കുറിച്ച് 25 അക്കാദമിക് വിദഗ്ധര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് രണ്ട് പണ്ഡിതന്മാരുടെയും രചനകള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.


അബുല്‍ അലാ മൗദൂദിയുടെ രചനകള്‍ മൂന്ന് സര്‍വകലാശാലകളുടെയും പാഠ്യപദ്ധതിയുടെ ഭാഗമാണെന്നത് ആശങ്കയുളവാക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഇരുവരുടെയും രചനകള്‍ സിലബസില്‍നിന്ന് നീക്കം ചെയ്തതായി സര്‍വകലാശാല പിആര്‍ഓ ഷഫീ കിദ്വായ് സ്ഥിരീകരിച്ചു. ''ഇരുവരുടെയും രചനകള്‍ പാഠ്യപദ്ധതിയില്‍നിന്ന് നീക്കം ചെയ്യുകയാണ്. അതിന്റെ നടപടിക്രമങ്ങള്‍ തുടരും. സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവാദം ഒഴിവാക്കാനാണ് ഇത്. വര്‍ഷങ്ങള്‍ കഴിയുന്തോറും സാഹചര്യം അപകടകരമായി മാറി. മുന്‍കാലങ്ങളില്‍ പഠിപ്പിക്കാന്‍ യോഗ്യമാണെന്ന് കരുതിയിരുന്നത് ഇപ്പോള്‍ അങ്ങനെയാവണമെന്നില്ല''- അദ്ദേഹം പറഞ്ഞു.

 പ്രഫ. മധു കിശ്വര്‍

പ്രഫ. മധു കിശ്വര്‍

'ചില പരാതികള്‍ ഉണ്ടായിരുന്നു. ആരാണ് പരാതിപ്പെട്ടതെന്ന് എനിക്കറിയില്ല, പക്ഷേ ചിലര്‍ ഈ രചനകളില്‍ പ്രശ്‌നം ഉന്നയിച്ചിരുന്നു. അത് നീക്കം ചെയ്യാന്‍ വകുപ്പ് തീരുമാനിച്ചു''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതജനങ്ങളുടെ പണമുപയോഗിച്ച് നടത്തുന്ന സ്ഥാപനങ്ങളായ അലിഗഢ് മുസ് ലിം സര്‍വകലാശാല, ജാമിഅ മില്ലിയ ഇസ് ലാമിയ, ഹാമിയ ഹംദാര്‍ദ് സര്‍വകലാശാല എന്നിവിടങ്ങളിലെ കരിക്കുലത്തില്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യാവിരുദ്ധ ദേശവിരുദ്ധ പാഠങ്ങള്‍ പഠിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു. ജിഹാദി ഇസ് ലാമിക കോഴ്‌സുകളുടെ കരിക്കുലം ഇത്തരം പാഠഭാഗങ്ങളാണ് ഉള്ളതെന്ന് ധരിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും പരാതിയില്‍ ഒപ്പുവച്ചവര്‍ പറയുന്നു.അബുല്‍ അഅ്‌ലാ മൗദൂദി

അബുല്‍ അഅ്‌ലാ മൗദൂദി

അബുല്‍ അഅ്‌ലാ മൗദൂദി

നെഹ്രു മെമ്മോറിയല്‍ മ്യൂസിയത്തിലെ പ്രഫ. മധു കിശ്വര്‍ ആണ് ഒപ്പിട്ടവരില്‍ പ്രധാനി.

വിവാദം ഒഴിവാക്കാനാണ് ഇരുവരുടെയും രചനകള്‍ ഒഴിവാക്കിയതെന്ന് സര്‍വകലാശാലയിലെ ഇസ് ലാമിക വിഭാഗത്തിലെ അധ്യാപകരോട് അധികൃതര്‍ പറഞ്ഞതായി ഒരു അധ്യാപകന്‍ പറഞ്ഞു. പാഠ്യപദ്ധതിയിലെ ദേശവിരുദ്ധമെന്നുതോന്നുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കാനല്ല പറഞ്ഞതെന്നും പൂര്‍ണമായും ഒഴിവാക്കാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

സയ്യിദ് ഖുതുബ്,

സയ്യിദ് ഖുതുബ്,

സര്‍വകലാശാലയിലെ എംഎ കോഴിസിന്റെ ഓപ്ഷണല്‍ പേപ്പറായാണ് ഇരുവരുടെയും രചനകള്‍ പഠിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ദശകങ്ങളായി ഇരുവരുടെയും രചനകള്‍ പഠനപദ്ധതിയുടെ ഭാഗമാണ്.

മൗലാന മൗദൂദിയും അദ്ദേഹത്തിന്റെ രചനകളും, സയ്യിദ് ഖുതുബും അദ്ദേഹത്തിന്റെ ചിന്തകളും എന്നാണ് ഇപ്പോള്‍ ഒഴിവാക്കിയ പാഠഭാഗത്തിന്റെ ശീര്‍ഷകങ്ങള്‍.

Next Story

RELATED STORIES

Share it