Big stories

കൊവിഡ്: ലോകത്ത് 7.1 കോടി ആളുകൾ കടുത്ത ദാരിദ്ര്യത്തിലായി; 79 ശതമാനം പേരും ഇന്ത്യയിൽ

കൊവിഡിനേത്തുടര്‍ന്ന് ദാരിദ്ര്യ നിരക്ക് മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധിച്ചുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. 2019-ല്‍ 8.4 ശതമാനമായിരുന്ന ദാരിദ്ര്യ നിരക്ക് 2020-ല്‍ 9.3 ശതമാനമായി ഉയര്‍ന്നു.

കൊവിഡ്: ലോകത്ത് 7.1 കോടി ആളുകൾ കടുത്ത ദാരിദ്ര്യത്തിലായി; 79 ശതമാനം പേരും ഇന്ത്യയിൽ
X

ന്യൂഡല്‍ഹി: ലോകത്തെ പ്രതിസന്ധിയിലാക്കിയ കൊവിഡ് മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങളും യാത്രാവിലക്കുകളും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കൊവിഡ് മഹാമാരി 2020-ല്‍ ലോകത്തെ 7.1 കോടി ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടുവെന്ന് ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപോര്‍ട്ട്. ഇതില്‍ 79 ശതമാനം ആളുകളും ഇന്ത്യക്കാരാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

കൊവിഡിനേത്തുടര്‍ന്ന് ദാരിദ്ര്യ നിരക്ക് മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധിച്ചുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. 2019-ല്‍ 8.4 ശതമാനമായിരുന്ന ദാരിദ്ര്യ നിരക്ക് 2020-ല്‍ 9.3 ശതമാനമായി ഉയര്‍ന്നു. 2020 അവസാനത്തോടെ, 7.1 കോടി ആളുകളാണ് കടുത്ത ദാരിദ്ര്യത്തിലായത്. ഇതിന്റെ ഫലമായി ആഗോളതലത്തില്‍ തന്നെ ഏകദേശം 700 ദശലക്ഷത്തിലധികം പേര്‍ കടുത്ത ദാരിദ്ര്യം നേരിട്ടുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ലോകബാങ്കിന്റെ റിപോര്‍ട്ട് പ്രകാരം, ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളിലാണ്‌ ദാരിദ്ര്യം കൂടുതല്‍ രൂക്ഷമായത്‌. ലോകത്ത് ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ട 7.1 കോടി ജനങ്ങളില്‍ 5.6 കോടിയും ഇന്ത്യയിലാണെന്ന് ലോകബാങ്കിന്റെ റിപോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിരുന്നിട്ടും ചൈനയില്‍ ദാരിദ്ര്യം കൂടിയിട്ടില്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2020-ല്‍ ചൈന വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിട്ടില്ല. എന്നാല്‍ ഇന്ത്യയെ ഇത് ബാധിച്ചുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it