- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിഭരണത്തിനു കീഴില്‍ ന്യൂനപക്ഷക്ഷേമം കടലാസില്‍ മാത്രം

ന്യൂഡല്‍ഹി: ബിജെപി ഭരണത്തിനുകീഴില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം കടലാസിലൊതുങ്ങുകയാണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇതു മനസ്സിലാക്കാൻ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍നിന്ന് കേന്ദ്രസര്‍ക്കാരിന് ലഭിച്ച ശുപാര്‍ശകളുടെ അവസ്ഥ മാത്രം പരിശോധിച്ചാല്‍ മതിയാകും.
ബിജെപി അധികാരത്തില്‍ വന്നതിനുശേഷം ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍നിന്നു കേന്ദ്രസര്‍ക്കാരിനു ലഭിച്ചത് 1495 ശുപാര്‍ശകളാണ്. എന്നാല്‍ അവയില്‍ ഏതെങ്കിലും നടപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരമില്ലെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2014ല്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം, രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവസ്ഥ കൂടുതല്‍ കൂടുതല്‍ ദയനീയമായികൊണ്ടിരിക്കുകയാണെന്ന് ഔദ്യോഗിക കണക്കുകൾ തന്നെ വ്യക്തമാക്കുന്നു.
അധികാരത്തിലിരുന്ന കാലയളവിൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനും മുസ്‌ലിം ന്യൂനപക്ഷവിഭാഗത്തെ രണ്ടാംകിട പൗരന്മാരാക്കി മാറ്റാനും മോദി ശ്രമിച്ചിരുന്നു എന്ന ശക്തമായ ആരോപണം നിലനിൽക്കേയാണ് കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ ഒരു നോക്കുകുത്തിയായി മാറിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യയില്‍ വംശഹത്യയുടെ സൂചനകള്‍ ഉണ്ടെന്ന ഏര്‍ലി വാണിങ്, ജെനോസൈഡ് വാച്ച് തുടങ്ങിയ സ്വതന്ത്ര ഏജന്‍സികളുടെ കണ്ടെത്തല്‍ പ്രാധാന്യമര്‍ഹിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു.
വിവരാവകാശ നിയമപ്രകാരം (ആര്‍ടിഐ) സമര്‍പ്പിച്ച ചോദ്യത്തിന് മറുപടിയായി, 2015-16ല്‍ 127, 2016-17ല്‍ 53, 2017-2018ല്‍ 246, 2018-19ല്‍ 206, 2019-2020ല്‍ 150, 2020-21ല്‍ 16, 2021-2022ല്‍ 55, 2022-23ല്‍ 226, 2023-24ല്‍ 245, 2024-25ല്‍ 171 - ഇത്രയും എണ്ണം ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചതായി ന്യൂനപക്ഷ കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ശുപാർശകൾ ന്യൂനപക്ഷ മന്ത്രാലയത്തിൻ്റെ പരിഗണനയിലാണെന്ന ഒഴുക്കൻ മറുപടിയാണ് എം എം ഷുജ എന്ന വിവരാവകാശ പ്രവർത്തകന് രേഖാമൂലം ലഭിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമാണ് മുസ്‌ലിംകള്‍ (14.2 ശതമാനം). തൊട്ടുപിന്നാലെ ക്രിസ്ത്യാനികള്‍ (2.3 ശതമാനം), സിഖുകാര്‍ (1.7 ശതമാനം), ബുദ്ധമതക്കാര്‍ (0.7 ശതമാനം), ജൈനന്മാര്‍ (0.4 ശതമാനം), പാഴ്സികള്‍ (0.006 ശതമാനം) എന്നിങ്ങനെയാണ് ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ കണക്ക്.
പ്രധാനമായും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മനുഷ്യാവകാശ ലംഘനങ്ങള്‍, തുടങ്ങിയ മേഖലകളില്‍ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സ്ഥാപിതമായതെന്ന് മുന്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ എം എം അന്‍സാരി പറയുന്നു. മദ്രസകളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായവുമായി സംയോജിപ്പിക്കുക, ദരിദ്രരരായ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള സ്ഥലങ്ങളില്‍ സ്‌കൂളുകളും വ്യാവസായിക പരിശീലന സ്ഥാപനങ്ങളും (ഐടിഐ) തുറക്കുക, മുസ്‌ലിംകളുടെ ഖബര്‍സ്ഥാന്‍ കൈയേറുന്നത് അവസാനിപ്പിക്കുക എന്നീ ശുപാര്‍ശകളും കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ മോദി ഭരണത്തിനു കീഴിലുള്ള ന്യൂനപക്ഷകാര്യ മന്ത്രാലയം ഈ ശുപാര്‍ശകള്‍ അംഗീകരിക്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല എന്നതാണ് വാസ്തവമെന്നും അദ്ദേഹം പറയുന്നു.
ആര്‍ടിഐ ഡാറ്റ പ്രകാരം, 2020 ഓഗസ്റ്റ് ഒന്നുമുതല്‍ 2025 ഓഗസ്റ്റ് 31 വരെ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് 9,824 പരാതികളാണ് ലഭിച്ചത്. അതില്‍ 8,586 എണ്ണം തീര്‍പ്പാക്കി. എന്നാല്‍ ഏതൊക്കെ തീര്‍പ്പാക്കിയെന്നോ മറ്റോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല. 2014 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവർ പരിക്കേറ്റതോ കൊല്ലപ്പെട്ടതോ ആയ സംഭവങ്ങളുടെ കണക്കുകള്‍ കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടില്ല. മരിച്ചവരുടെയോ പരിക്കേറ്റവരുടേയോ ബന്ധുക്കള്‍ക്ക് എന്തെങ്കിലും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ എന്നും കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടില്ല. ന്യൂനപക്ഷങ്ങളുടെ ഭൂമി കൈയേറിയതിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
കേന്ദ്രത്തിലെ മുന്‍ സര്‍ക്കാരുകളുടെ കാലത്തുപോലും കമ്മീഷന്‍ അതിന്റെ നിയമപരമായ ഉത്തരവാദിത്തം നിറവേറ്റിയിട്ടില്ലെന്ന് അന്‍സാരി പറയുന്നു. ഇതെല്ലാം രാജ്യത്തെ ന്യൂനപക്ഷങ്ങളോടുള്ള ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ മനോഭാവം എന്തെന്ന് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
സത്യത്തില്‍, ഏതെങ്കിലും ന്യൂനപക്ഷ സമൂഹവുമായി ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള പരാതികള്‍ ഉണ്ടെങ്കില്‍, അവര്‍ക്ക് സമീപിക്കാനും അവരുടെ കാര്യം ഏറ്റെടുക്കാനും ഒരു ഫോറവുമില്ലെന്നും അവര്‍ക്ക് പോകാന്‍ ഒരിടവുമില്ലെന്നും അന്‍സാരി പറഞ്ഞു. മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചോ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെക്കുറിച്ചോ ആരെങ്കിലും പരാതി നല്‍കിയാല്‍ പരിഹാരം അകലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്‌ലിംകളെ അരികുവല്‍ക്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. മുസ്‌ലിം കച്ചവടക്കാരെ വ്യാപാരങ്ങളില്‍നിന്നു പുറത്താക്കി അടിച്ചോടിക്കുന്ന സമീപകാല സംഭവങ്ങള്‍ ഇതിനുദാഹരണമാണ്. എല്ലായിടത്തും മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞുവരുകയാണ്. ബിജെപി അധികാരത്തില്‍ വരുന്നതിനുമുമ്പ് നിയമസഭയില്‍ മുസ്‌ലിം പ്രാതിനിധ്യം 30 ആയിരുന്നെങ്കില്‍ ഇന്ന് അത് 25ലേക്കെത്തി.
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് നൽകിയിരുന്ന പ്രീ-മെട്രിക് സ്കോളർഷിപ്പുകൾ നിർത്തലാക്കിയത് ദരിദ്രകുടുംബങ്ങളിലെ ന്യൂനപക്ഷ വിദ്യാർഥികളെ പ്രതികൂലമായി ബാധിച്ചതായും അൻസാരി ചൂണ്ടിക്കാട്ടി.
കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ശമ്പളവും കമ്മീഷന്റെ മറ്റ് ദൈനംദിന ചെലവുകളും ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമുള്ള ചെലവുകളായി കണക്കാക്കുകയാണ് എന്നതാണ്. അതായത്, ന്യൂനപക്ഷങ്ങള്‍ക്കായി പണം ചെലവഴിക്കുന്നെന്ന സര്‍ക്കാരിന്റെ വാദം തന്നെ തെറ്റാണെന്നും കമ്മീഷൻ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള ഇനത്തില്‍ നല്‍കുന്ന പണം ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമുള്ള ചെലവുകളായി കണക്കാക്കി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















