Big stories

ടീസ്താ സെതല്‍വാദിന് ജാമ്യം; ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

ടീസ്താ സെതല്‍വാദിന് ജാമ്യം; ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം
X

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഗുജറാത്ത് ഹൈക്കോടതി ഈ മാസം ആദ്യം 'ഉടന്‍ കീഴടങ്ങണ'മെന്ന് ആവശ്യപ്പെട്ട സാമൂഹികപ്രവര്‍ത്തക ടീസ്താ സെതല്‍വാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രിംകോടതി, രൂക്ഷ വിമര്‍ശനവും നടത്തി. വംശഹത്യയിലെ ഇരകള്‍ക്കു വേണ്ടി ഹാജരായതിന്റെ പേരിലാണ് ടീസ്താ സെറ്റല്‍വാദിനെതിരേ കേസ് ചുമത്തിയത്. ഹൈക്കോടതി ഉത്തരവിലെ പല പരാമര്‍ശങ്ങളും പരസ്പര വിരുദ്ധമാണെന്നും കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനി ടീസ്തയെ ഇനി കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്നും മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് സുപ്രിം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടീസ്തയ്‌ക്കെതിരായ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിലെ നിരീക്ഷണങ്ങള്‍ വികൃതമാണെന്ന് വിമര്‍ശിച്ച സുപ്രിം കോടതി അറസ്റ്റിന്റെ ഉദ്ദേശലക്ഷ്യത്തേയും ചോദ്യംചെയ്തു. കുറ്റക്കാരിയാണെന്നുകണ്ട് 24 മണിക്കൂറിനകം ടീസതയെ അറസ്റ്റ് ചെയ്യാന്‍ ജൂണ്‍ 24 മുതല്‍ 25 വരെ എന്ത് അന്വേഷണമാണ് പോലിസ് നടത്തിയതെന്നും ബിആര്‍ ഗവായി ചോദിച്ചു. ടീസ്താ സെറ്റല്‍വാദിനെയും ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിനെയും കഴിഞ്ഞ വര്‍ഷം ജൂണ്‍ 25നാണ് ഗുജറാത്ത് പോലിസ് കസ്റ്റഡിയിലെടുത്തത്. നരേന്ദ്രമോദി അടക്കമുള്ളവരെ ഗുജറാത്ത് വംശഹത്യാ കേസുകളില്‍ പ്രതികളാക്കാന്‍ ടീസ്തയും ശ്രീകുമാറും സഞ്ജീവ് ഭട്ടും ഗൂഢാലോചന നടത്തുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്‌തെന്നാണ് പോലിസ് ആരോപണം. കേസില്‍ 2022 സപ്തംബറില്‍ സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, സ്ഥിരം ജാമ്യത്തിനായുള്ള തീസ്തയുടെ ഹര്‍ജി ജൂലായ് ആദ്യവാരം തള്ളിയ ഗുജറാത്ത് ഹൈക്കോടതി, ടീസ്ത എത്രയും വേഗം കീഴടങ്ങണമെന്നും നിര്‍ദേശിച്ചു. ഇതിനെതിരേയാണ് ടീസ്ത സുപ്രിംകോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it