- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സന്യാസിനി സഭയില്‍ നിന്നും പുറത്താക്കി
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ അംഗമായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നാണ് പുറത്താക്കിയത്.കഴിഞ്ഞ മെയ് 11 ന് ചേര്‍ന്ന കോണ്‍ഗ്രിഗേഷന്റെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് സിസ്റ്റര്‍ ലൂസിയെ പുറത്താക്കാന്‍ തീരൂമാനിച്ചതെന്ന് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റര്‍ കോണ്‍ഗ്രിഗേഷേന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നു സിസ്റ്റര്‍ ലൂസിയുടെ ജീവിത ശൈലിയെന്നും ഇത് ചൂണ്ടിക്കാട്ടി കാനോനിക നിയമ പ്രകാരം നല്‍കിയ നോട്ടീസുകളില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സിസ്റ്റര്‍ ലൂസിക്ക് കഴിഞ്ഞില്ലെന്നും സുപ്പീരിയര്‍ ജനറല്‍ പുറത്താക്കിക്കൊണ്ടുള്ള കത്തില്‍ ചൂണ്ടിക്കാട്ടുന്നു
കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയാവശ്യപ്പെട്ട് ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സന്യാസിനി സഭയില്‍ നിന്നും പുറത്താക്കി.സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ അംഗമായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നാണ് പുറത്താക്കിയത്.കഴിഞ്ഞ മെയ് 11 ന് ചേര്‍ന്ന കോണ്‍ഗ്രിഗേഷന്റെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് സിസ്റ്റര്‍ ലൂസിയെ പുറത്താക്കാന്‍ തീരൂമാനിച്ചതെന്ന് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റര്‍ കോണ്‍ഗ്രിഗേഷേന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നു സിസ്റ്റര്‍ ലൂസിയുടെ ജീവിത ശൈലിയെന്നും ഇത് ചൂണ്ടിക്കാട്ടി കാനോനിക നിയമ പ്രകാരം നല്‍കിയ നോട്ടീസുകളില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സിസ്റ്റര്‍ ലൂസിക്ക് കഴിഞ്ഞില്ലെന്നും സുപ്പീരിയര്‍ ജനറല്‍ പുറത്താക്കിക്കൊണ്ടുള്ള കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മെയ് 11 ന് ചേര്‍ന്ന് ജനറല്‍ കൗണ്‍സില്‍ യോഗം ഏക കണ്ഠമായിട്ടായിരുന്നു സിസ്്റ്റര്‍ ലൂസിയെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും കത്തില്‍ വ്യക്തമാക്കുന്നു.സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയത് സംബന്ധിച്ച് ഡല്‍ഹിയിലെ ന്യൂണ്‍ഷിയേറ്റ്് വഴി വത്തിക്കാനെ അറിയിച്ച് അംഗീകാരം നേടിയതായും സൂപ്പിരിയര്‍ ജനറല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പുറത്താക്കല്‍ നടപടി അംഗീകരിച്ച് 10 ദിവസത്തിനകം മഠം വിടണമെന്നും കത്തില്‍ പറയുന്നു. കന്യാസ്ത്രീയെ ബലാല്‍ സംഗം ചെയ്ത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഇരയാക്കപ്പെട്ട കന്യസ്ത്രീയുടെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രികള്‍ ഹൈക്കോടതി ജംഗ്ഷനില്‍ നടത്തിയ സമരത്തില്‍ സിസ്റ്റര്‍ ലൂസി അനുവാദമില്ലാതെ പങ്കെടുത്തു,മാധ്യമങ്ങളില്‍ ലേഖനം പ്രസിദ്ധീകരിച്ചു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തമായി കാര്‍ വാങ്ങി, കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ സിസ്റ്റര്‍ ലൂസിക്ക് സന്യാസിനി സഭാ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ടുള്ള മറുപടിയാണ് സിസ്റ്റര്‍ ലൂസി ഇതിന് നല്‍കിയത്.ഇതിനൊടുവിലാണ് ഇപ്പോള്‍ സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















