Big stories

കാര്‍ഷിക നിയമം: സര്‍ക്കാരിന്റെ വിശദീകരണം ഗവര്‍ണര്‍ തള്ളി; പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതിയില്ല

കാര്‍ഷിക നിയമം: സര്‍ക്കാരിന്റെ വിശദീകരണം ഗവര്‍ണര്‍ തള്ളി; പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതിയില്ല
X

തിരുവനന്തപുരം: കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നതിനിടെ കാര്‍ഷിക നിയമങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനു ഗവര്‍ണറുടെ അനുമതിയില്ല. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ തള്ളി. പ്രത്യേക സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ഉണ്ടാവില്ലെന്ന് സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കി. അതേസമയം, ഗവര്‍ണര്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുകയാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പ്രത്യേക സമ്മേളനം ഇനി എപ്പോള്‍ ചേരണമെന്നതില്‍ തീരുമാനമെടുത്തിട്ടില്ല. നിയമസഭാ സമ്മേളനം 2021 ജനുവരി 8 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു.

Special Assembly session on agricultural law: Governor denies permission

Next Story

RELATED STORIES

Share it