Big stories

ബിസ്‌കറ്റ് മോഷണം ആരോപിച്ച് 12കാരനെ തല്ലിക്കൊന്ന് കാംപസില്‍ ദഹിപ്പിച്ചു

വീട്ടുകാരെ പോലും അറിയിച്ചില്ലെന്ന് പോലിസ്

ബിസ്‌കറ്റ് മോഷണം ആരോപിച്ച് 12കാരനെ തല്ലിക്കൊന്ന് കാംപസില്‍ ദഹിപ്പിച്ചു
X

ഡെറാഡൂണ്‍: ബിസ്‌കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ 12കാരനെ തല്ലിക്കൊന്ന ശേഷം മൃതദേഹം സ്‌കൂള്‍ കാംപസില്‍ ദഹിപ്പിച്ചു. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റംപുകള്‍ കൊണ്ടുമുള്ള ആക്രമണത്തില്‍ പരിക്കേറ്റ ഹാപൂരിലെ വസു യാദവ് മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെയാണ്, തെളിവുകള്‍ നശിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതരുടെ ഒത്താശയോടെ മൃതദേഹം കാംപസിനുള്ളില്‍ തന്നെ ദഹിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഡെറാഡൂണിലാണ് നടന്നത്. മാസങ്ങള്‍ക്കു മുമ്പാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി സമീപത്തെ മറ്റൊരു ബോര്‍ഡിങ് സ്‌കൂളില്‍ കൂട്ടബലാല്‍സംഗത്തിനിരയായത്. ബുധനാഴ്ചയാണ് സംഭവം പുറംലോകമറിഞ്ഞത്.


400ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ആക്രമിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ചതോടെയാണ് കാംപസില്‍ തന്നെ മൃതദേഹം ദഹിപ്പിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചതെന്നു പോലിസ് പറഞ്ഞു. മുതിര്‍ന്ന കുട്ടികള്‍ പുറത്തുപോയ സമയം ഒരു പായ്ക്കറ്റ് ബിസ്‌കറ്റ് മോഷ്ടിച്ചെന്നു പറഞ്ഞ് 12കാരനെ ഭീഷണിപ്പെടുത്തുകയും തണുത്ത വെള്ളം ഒഴിക്കുകയും ക്ലാസ് റൂമില്‍ വച്ച് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. 19 വയസ്സുള്ള 12ാംക്ലാസ് വിദ്യാര്‍ഥികളാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണത്തിനു കാരണമായത്. സ്‌കൂള്‍ അധികൃതരുടെ വിലക്ക് ലംഘിച്ചാണ് വിദ്യാര്‍ഥികള്‍ പുറത്തുപോയിരുന്നത്. ക്രൂരമായ മര്‍ദ്ദനമേറ്റ് മരണപ്പെട്ട വിദ്യാര്‍ഥിയെ വൈകീട്ട് ഹോസ്റ്റല്‍ വാര്‍ഡന്‍ എത്തിയപ്പോഴാണ് കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതു കാരണം മാത്രമല്ല, ജീവനക്കാര്‍ ഉള്‍പ്പെടെ മരണം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉച്ചയ്ക്കു മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിയെ വൈകീട്ടാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ഡെറാഢൂണ്‍ സീനിയര്‍ പോലിസ് സൂപ്രണ്ട് നിവേദിത കുക്രേതി പറഞ്ഞു.


ഉത്തരാഖണ്ഡ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ഉഷാ നേഗിയും സ്‌കൂള്‍ അധികൃതര്‍ക്കെതിരേ രംഗത്തെത്തി. സംഭവം മൂടിവയ്ക്കാനാണ് സ്‌കൂള്‍ അധികൃതര്‍ എല്ലാ ശ്രമവും നടത്തിയതെന്നും മാര്‍ച്ച് 10നു നടന്ന സംഭവം പിറ്റേന്നാണ് അറിഞ്ഞതെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോഴാണ് പോസ്റ്റുമോര്‍ട്ടം പോലും നടത്താതെ മൃതദേഹം സ്‌കൂള്‍ കാംപസിനുള്ളില്‍ തന്നെ ദഹിപ്പിച്ചതായി കണ്ടെത്തിയത്. ഞങ്ങളുടെ ഇടപെടലിനു ശേഷമാണ് ഇത് കണ്ടെത്തിയത്. കുട്ടിയുടെ രക്ഷിതാക്കളെ മരണവിവരം പോലും അറിയിക്കാതെയാണ് ദഹിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. കൊലപാതകത്തില്‍ ബന്ധമുള്ള രണ്ടു കുട്ടികള്‍ക്കെതിരേ കൊലപാത കുറ്റത്തിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനു ഐപിസി സെക്ഷന്‍ 201 പ്രകാരം ഹോസ്റ്റല്‍ മാനേജരും വാര്‍ഡനും സ്‌പോര്‍ട്‌സ് അധ്യാപകനുമെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങി.




Next Story

RELATED STORIES

Share it