- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി; ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തുകളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണണം
ഒരു ശതമാനം വി വി പാറ്റ് രസീത് എണ്ണാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഇതു പോരാ മറിച്ച് ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തുകളില്‍ വി വി പാറ്റ് രസീത് എണ്ണണമെന്ന് സുപ്രിം കോടതി നിര്‍ദേശിക്കുകയായിരുന്നു.

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങളെ തള്ളി വി വി പാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രിം കോടതി. ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തുകളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്. ഒരു ശതമാനം വി വി പാറ്റ് രസീത് എണ്ണാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഇതു പോരാ മറിച്ച് എല്ലാ മണ്ഡലങ്ങളിലും അഞ്ചു ശതമാനം വി വി പാറ്റ് രസീത് എണ്ണണമെന്ന് സുപ്രിം കോടതി നിര്‍ദേശിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ആദരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല വോട്ടര്‍മാര്‍ക്കും സംതൃപ്തി ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്‍പതുശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണ്ണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. രസീതുകള്‍ എണ്ണിതീരാന്‍ കുറഞ്ഞത് ആറുദിവസമെങ്കിലും എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയപ്പോള്‍ കാത്തിരിക്കാന്‍ തയാറാണെന്ന് പ്രതിപക്ഷം കോടതിയെ അറിയിച്ചു.ഇരട്ടി ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ രണ്ടരദിവസം കൊണ്ട് എണ്ണിതീര്‍ക്കാവുന്നതേയുളളു എന്നും പ്രതിപക്ഷം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്‍ ചന്ദ്രബാബു നായിഡു, അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങി പ്രതിപക്ഷത്തെ ഇരുപത്തിയൊന്ന് നേതാക്കളാണ് സുപ്രിംകോടതിയെ സമീപിച്ചത്.
വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് രാജ്യത്തെ ഏതാണ്ട് എല്ലാ പ്രതിപക്ഷ കക്ഷികളും വര്‍ഷങ്ങളായി ആരോപണമുന്നയിക്കുന്നതാണ്. എന്നാല്‍ ഇത് മുഖവിലക്കെടുക്കാന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരേയാണ് പ്രതിപക്ഷ കക്ഷികള്‍ സുപ്രിം കോടതിയെ സമീപിച്ചത്.
ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങളെ തള്ളി വി വി പാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രിം കോടതി. ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തുകളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്.
ഒരു ശതമാനം വി വി പാറ്റ് രസീത് എണ്ണാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഇതു പോരാ മറിച്ച് ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തുകളില്‍ വി വി പാറ്റ് രസീത് എണ്ണണമെന്ന് സുപ്രിം കോടതി നിര്‍ദേശിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ആദരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല വോട്ടര്‍മാര്‍ക്കും സംതൃപ്തി ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്‍പതുശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണ്ണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. രസീതുകള്‍ എണ്ണിതീരാന്‍ കുറഞ്ഞത് ആറുദിവസമെങ്കിലും എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയപ്പോള്‍ കാത്തിരിക്കാന്‍ തയാറാണെന്ന് പ്രതിപക്ഷം കോടതിയെ അറിയിച്ചു.ഇരട്ടി ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ രണ്ടരദിവസം കൊണ്ട് എണ്ണിതീര്‍ക്കാവുന്നതേയുളളു എന്നും പ്രതിപക്ഷം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്‍ ചന്ദ്രബാബു നായിഡു, അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങി പ്രതിപക്ഷത്തെ ഇരുപത്തിയൊന്ന് നേതാക്കളാണ് സുപ്രിംകോടതിയെ സമീപിച്ചത്.
വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് രാജ്യത്തെ ഏതാണ്ട് എല്ലാ പ്രതിപക്ഷ കക്ഷികളും വര്‍ഷങ്ങളായി ആരോപണമുന്നയിക്കുന്നതാണ്. എന്നാല്‍ ഇത് മുഖവിലക്കെടുക്കാന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരേയാണ് പ്രതിപക്ഷ കക്ഷികള്‍ സുപ്രിം കോടതിയെ സമീപിച്ചത്.
എന്താണു വിവിപാറ്റ്?
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ തങ്ങളുടെ വോട്ട് ആര്‍ക്ക് വീണു എന്നു വ്യക്തമാക്കുന്ന സംവിധാനമാണ് വിവിപാറ്റ് യന്ത്രം. ഇതു ഘടിപ്പിക്കുന്നതോടെ ഓരോ വോട്ടര്‍ക്കും ആര്‍ക്കാണു വോട്ട് ചെയ്തതെന്നു കൂടുതല്‍ വ്യക്തമാകും.
വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയില്‍(വിവിപാറ്റ്) സംവിധാനം ഇങ്ങനെ:
*വോട്ടിങ് കംപാര്‍ട്‌മെന്റിനുള്ളില്‍ കയറുന്ന വോട്ടറിനു മുന്നില്‍ ഇത്തവണ 2 യന്ത്രങ്ങളുണ്ടാവും; ബാലറ്റ് യൂനിറ്റും വിവിപാറ്റ് യന്ത്രവും
* ബാലറ്റ് യൂനിറ്റില്‍ പച്ച നിറത്തില്‍ ലൈറ്റ് തെളിഞ്ഞാല്‍ വോട്ടര്‍ക്കു സ്വന്തം സ്ഥാനര്‍ഥിക്കോ നോട്ടയ്‌ക്കോ വോട്ട് ചെയാം. അതിനു നേരെയുള്ള ബട്ടണ്‍ അമര്‍ത്തുന്നയുടന്‍ ആ നിരയില്‍ ചുവപ്പ് നിറത്തിലുള്ള ലൈറ്റ് തെളിയും.
*തുടര്‍ന്ന് വിവിപാറ്റ് യന്ത്രത്തിനുള്ളില്‍ ഒരു രസീത് വരും. ആ രസീതില്‍ വോട്ടര്‍ ആര്‍ക്കു വോട്ട് നല്‍കിയോ, ആ സ്ഥാനാര്‍ഥിയുടെ പേര്, ക്രമനമ്പര്‍, ചിഹ്നം എന്നിവയുണ്ടാകും.
* 7 സെക്കന്റ് വരെ ആ രസീത് കാണാം. തുടര്‍ന്ന് വിവിപാറ്റ് യന്ത്രത്തിനുള്ളിലെ പെട്ടിയിലേക്ക് അത് വീഴും. ആ രസീത് വോട്ടറിനു കൈവശം ലഭിക്കില്ല.
* അതിനു ശേഷം 5 സെക്കന്റ് പൂര്‍ത്തിയാവുമ്പോള്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫിസറിന്റെ പക്കലുള്ള കണ്‍ട്രോള്‍ യൂണിറ്റില്‍ ബീപ് ശബ്ദം കേള്‍ക്കും. അതിനു ശേഷമേ വോട്ടര്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT