Big stories

റെക്കോര്‍ഡ് നേട്ടം: നിതീഷ് കുമാര്‍ എട്ടാം തവണയും ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

റെക്കോര്‍ഡ് നേട്ടം: നിതീഷ് കുമാര്‍ എട്ടാം തവണയും ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
X

പട്‌ന: ജെഡി(യു) നേതാവ് നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ബിജെപിയുമായി സഖ്യം പിരിഞ്ഞ ശേഷം ഇന്നലെയാണ് നിതീഷ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്.

ആര്‍ജെഡിയുമായി സഖ്യം രൂപീകരിച്ചാണ് നിതീഷിന്റെ ഇത്തവണത്തെ സ്ഥാനാരോഹണം. ഇത് എട്ടാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാവുന്നത്.

ബിജെപിയുമായുള്ള ഭിന്നത മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം ഇന്നലെ രാജിവയ്ക്കുകയായിരുന്നു.

നിതീഷിന് ഏഴ് പാര്‍ട്ടികളുടെ പിന്തുണയാണ് ഉള്ളത്. എല്ലാം കൂടി 164 എംഎല്‍എമാരുടെ പിന്തുണ ലഭിക്കും.

പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനൊപ്പമാണ് നിതീഷ് കഴിഞ്ഞ ദിവസം രാജിവയ്ക്കാന്‍ ഗവര്‍ണറെ കണ്ടത്. 234 അംഗ നിയമസഭയില്‍ ജെഡിയുവും ആര്‍ജെഡിയും ചേര്‍ന്നാല്‍ ഭൂരിപക്ഷമാകും. ജെഡി(യു) 45, ആര്‍ജെഡി 79 എന്നിങ്ങനെയാണ് സീറ്റ് നില. ജിതന്‍ മന്‍ജിയുടെ എച്ച്എഎമ്മിന്റെയും പിന്തുണ നിതീഷിനുണ്ട്. ബിജെപിക്ക് ആകെ 77 എംഎല്‍എമാരാണ് ഉള്ളത്. 2020 മുതലുള്ള ബിജെപിയുമായുള്ള സഖ്യം തങ്ങള്‍ക്കു ഗുണം ചെയ്തില്ലെന്നാണ് ജെഡി(യു) കരുതുന്നത്.

Next Story

RELATED STORIES

Share it