പോലിസിലെ ഉന്നതര്‍ ബലാല്‍സംഗം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി
മലപ്പുറം: പോലിസിനെ ഉന്നത ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്‌തെന്ന അതീവ ഗുരുതര ആരോപണവുമായി യുവതി. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ ബലാല്‍സംഗം ചെയ്‌തെന്നാണ് വെളിപ്പെടുത്തിയത്. സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. പോലിസ് ഉന്നതര്‍ പരസ്പരം വച്ച് കൈമാറിയെന്നും എസ് പി സുജിത് ദാസ് എക്‌സൈസ് ഉദ്യോഗസ്ഥന് കൈമാറാന്‍ ശ്രമിച്ചെന്നും യുവതി ആരോപിച്ചു.2022ല്‍ വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയ യുവതിയോട് ആദ്യം സി ഐ വിനോദ് ആണ് മോശമായി പെരുമാറിയത്. ബലാല്‍സംഗം ചെയ്യുകയായിരുന്നു.
ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറിയപ്പോള്‍ ബെന്നിയും തന്നെ വീട്ടിലെത്തി ഉപദ്രവിച്ചെന്ന് അവര്‍ വെളിപ്പെടുത്തി. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ കണ്ടപ്പോള്‍ അവരും തന്നെ ബലാല്‍സംഗം ചെയ്തതായി യുവതി പറഞ്ഞു. സുജിത് ദാസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും കസ്റ്റംസ് ഓഫിസര്‍ക്ക് വഴങ്ങിക്കൊടുക്കണമെന്ന് നിര്‍ബന്ധിച്ചെന്നും പരാതിക്കാരി പറഞ്ഞു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കൊല്ലുമെന്ന് പേടിച്ചാണ് ഇത്രയും നാള്‍ ജീവിച്ചത്. ഇനി ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാവരുത്. മൂന്ന് പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല് ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്ജനി' കേസില് വി ഡി സതീശന്-ആര്എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില് മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള് പ്രവര്ത്തകര്;...
7 Sep 2024 8:01 AM GMT