Big stories

കേരളത്തില്‍ എല്‍എന്‍ജി ഉപയോഗിച്ചുള്ള ബസുകള്‍ ജൂണ്‍ മുതല്‍ ഓടിക്കും:പെട്രോനെറ്റ് സിഎംഡി പ്രഭാത് സിങ്

എല്‍എന്‍ജി ഗ്യാസിന്റെ വരവ് രാജ്യത്ത് പുതിയൊരു ഗ്യാസ് ഇന്ധന വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.ഈ വര്‍ഷം നാല് എല്‍എന്‍ജി വിതരണ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് തുറക്കും.. 22,000 ഫിഷിങ് ബോട്ടുകള്‍ ഡീസല്‍ ഉപയോഗിക്കുന്നുണ്ട്. ഇവയും എല്‍എന്‍ജിയിലേക്കു മാറ്റാം. ഇതിന് എഞ്ചിന്‍ പരിവര്‍ത്തനം നടത്തണം, ചെലവ് എന്താകുമെന്നും മറ്റും സിഐഎഫ്ടിയും മല്‍സ്യഫെഡും പെട്രോനെറ്റും ചേര്‍ന്ന് പരിശോധന തുടങ്ങിയിട്ടുണ്ടെന്നും പ്രഭാത് സിങ് പറഞ്ഞു.

കേരളത്തില്‍ എല്‍എന്‍ജി ഉപയോഗിച്ചുള്ള  ബസുകള്‍ ജൂണ്‍ മുതല്‍ ഓടിക്കും:പെട്രോനെറ്റ് സിഎംഡി പ്രഭാത് സിങ്
X

കൊച്ചി: കേരളത്തില്‍ എന്‍എന്‍ജി ഉപയോഗിച്ചുള്ള ബസുകളും ട്രക്കുകളും ജൂണ്‍ മുതല്‍ സംസ്ഥാനത്ത് ഓടിക്കുമെന്ന് പെട്രോനെറ്റ് സിഎംഡി പ്രഭാത് സിങ്. എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊച്ചിയില്‍ മാര്‍ച്ച് അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് എല്‍എന്‍ജി ബസുകള്‍ പെട്രോനെറ്റ് തന്നെ രൂപകല്‍പന നടത്തി പുറത്തിറക്കും.എല്‍എന്‍ജി ഗ്യാസിന്റെ വരവ് രാജ്യത്ത് പുതിയൊരു ഗ്യാസ് ഇന്ധന വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.ഈ വര്‍ഷം നാല് എല്‍എന്‍ജി വിതരണ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് തുറക്കും. പതിനഞ്ച് തലമുറയ്ക്ക് ഉപയോഗിക്കാനുള്ള വാതക ഊര്‍ജ്ജം ലഭ്യമാണ്. എല്‍എന്‍ജി വ്യാപകമാകുന്നതോടെ ഇന്ധന ഇറക്കുമതി ചെലവ് 40 ശതമാനം കുറയുമെന്നും അദ്ദേഹം പറഞ്ഞു. 2006 ലാണ് പെട്രോനെറ്റ് പദ്ധതിയുടെ നിര്‍മാണം കൊച്ചിയില്‍ ആരംഭിച്ചത്. കൊച്ചിക്കൊപ്പം ഗുജറാത്തില്‍ തുടങ്ങിയ പദ്ധതി എട്ടുവര്‍ഷമായി പൂര്‍ണതോതില്‍ ഉല്‍പ്പാദനം നടത്തുന്നുണ്ട്. കൊച്ചിയിലേത് ശേഷിയുടെ എട്ടു ശതമാനമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. നാളെയുടെ ചെലവുകുറഞ്ഞ ഇന്ധനം ഗ്യാസാണെന്നും പ്രഭാത് സിങ് പറഞ്ഞു. ഗ്യാസ് തുച്ഛമായ വിലയ്ക്ക് വിദേശ രാജ്യങ്ങളിലെ ഉല്‍പ്പാദന സ്രോതസുകളില്‍ ലഭിക്കും. ഇന്ത്യയ്ക്ക് വിതരണ അടിസ്ഥാന സൗകര്യം ഉണ്ടാക്കിയാല്‍മതി. നിലവിലുള്ള ഏത് ഇന്ധനത്തേക്കാള്‍ ചെലവുകുറഞ്ഞതും സുരക്ഷിതവുമാകും ഇത്. കേരളത്തില്‍ കൊച്ചി മുതല്‍ മംഗലാപുരം വരെയുള്ള വിതരണത്തിന്റെ ഗെയില്‍ ഗ്യാസ് പദ്ധതി ജൂണ്‍മാസത്തോടെ പൂര്‍ത്തിയാകും.

തിരുവനന്തപുരം, എറണാകുളം, എടപ്പാള്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പെട്രോനെറ്റ് വിതരണ കേന്ദ്രങ്ങള്‍ തുടങ്ങും. പൈപ്പ് ലൈന്‍ എത്താത്ത ഭാഗങ്ങളില്‍ മറ്റു മാര്‍ഗത്തില്‍ ഗ്യാസ് എത്തിക്കും. മറ്റ് ഏജന്‍സികള്‍ക്ക് ഗ്യാസ് വിതരണ അനുമതി കൊടുക്കുന്ന കാര്യം പരിഗണനയിലാണെന്നും പ്രഭാത് സിങ പറഞ്ഞു.എല്‍എന്‍ജി ഉപയോഗിച്ച് ബസുകളും ട്രക്കുകളും ഓടിക്കുന്ന സംവിധാനം കേരളത്തില്‍ ജൂണ്‍ മാസത്തോടെ നടപ്പിലാകും. 2016ല്‍ തിരുവനന്തപുരത്തു തുടങ്ങിയ പരീക്ഷണം വിജയമായി. 22,000 ഫിഷിങ് ബോട്ടുകള്‍ ഡീസല്‍ ഉപയോഗിക്കുന്നുണ്ട്. ഇവയും എല്‍എന്‍ജിയിലേക്കു മാറ്റാം. ഇതിന് എഞ്ചിന്‍ പരിവര്‍ത്തനം നടത്തണം, ചെലവ് എന്താകുമെന്നും മറ്റും സിഐഎഫ്ടിയും മല്‍സ്യഫെഡും പെട്രോനെറ്റും ചേര്‍ന്ന് പരിശോധന തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.എല്‍എന്‍ജി വിതരണത്തിന് മംഗലാപുരത്തുനിന്ന് ബംഗളൂരുവിലേക്കുള്ള ഗെയില്‍ പൈപ്പ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊച്ചി പെട്രോനെറ്റ് ഉല്‍പ്പാദനം ഇരട്ടിക്കും. വീടുകളില്‍ എല്‍എന്‍ജി വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് പദ്ധതിക്കുള്ള ടെണ്ടര്‍ ഫെബ്രുവരി അഞ്ചിന് തുറക്കും. പെട്രോനെറ്റും ടെണ്ടര്‍ കിട്ടാന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രഭാത് സിങ് പറഞ്ഞു.

Next Story

RELATED STORIES

Share it