Big stories

റിപ്പബ്ലിക് ദിന പരേഡിനു ബദലുമായി കര്‍ഷകര്‍; ജനുവരി 26 ന് 'കിസാന്‍ ട്രാക്റ്റര്‍ പരേഡ്'

റിപ്പബ്ലിക് ദിന പരേഡിനു ബദലുമായി കര്‍ഷകര്‍; ജനുവരി 26 ന് കിസാന്‍ ട്രാക്റ്റര്‍ പരേഡ്
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഒരു മാസത്തിലേറെയായി ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ റിപ്പബ്ലിക് ദിന പരേഡിനു ബദലുമായി രംഗത്തെത്തുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്റ്റര്‍ പരേഡ് നടത്തുമെന്ന് ക്രാന്തികാരി കിസാന്‍ യൂനിയന്‍ പ്രസിഡന്റ് ദര്‍ശന്‍ പാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനുവരി 4ന് നടക്കാനിരിക്കുന്ന അടുത്ത യോഗത്തില്‍ സര്‍ക്കാര്‍ അനുകൂലമായി തീരുമാനമെടുത്തില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം കര്‍ഷക യൂനിയന്‍ നേതാക്കള്‍ പറഞ്ഞിരുന്നു. ജനുവരി നാലിന് ശേഷം ഹരിയാനയിലെ എല്ലാ മാളുകളും പെട്രോള്‍ പമ്പുകളും അടയ്ക്കാനുള്ള തിയ്യതികള്‍ പ്രഖ്യാപിക്കുമെന്നു അവര്‍ അറിയിച്ചു.

'ജനുവരി 23ന് വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ വസതികളിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തും. റിപ്പബ്ലിക് ദിന പരേഡിന് സമാന്തരമായി ജനുവരി 26ന് ഡല്‍ഹിയില്‍ 'ട്രാക്റ്റര്‍ കിസാന്‍ പരേഡ്' നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ തവണത്തെ ചര്‍ച്ചയില്‍ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പീയൂഷ് ഗോയല്‍, സോം പ്രകാശ് എന്നിവര്‍ ചേര്‍ന്ന് 40 കര്‍ഷക യൂനിയന്‍ നേതാക്കളോടൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ പങ്കാളികളായിരുന്നു. കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ക്കെതിരേ നവംബറില്‍ പ്രക്ഷോഭം തുടങ്ങിയ ശേഷം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമറും കര്‍ഷക നേതാക്കളും തമ്മില്‍ ആറുതവണ ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഒരുതവണ കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

Parallel to Republic Day parade, protesting farmers plan 'Kisan Tractor Parade' on Jan 26

Next Story

RELATED STORIES

Share it