Big stories

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്താന്‍; അതിര്‍ത്തിയില്‍ ബോംബ് വര്‍ഷിച്ചതായി റിപോര്‍ട്ട്; ഇന്ത്യന്‍ തിരിച്ചടിയില്‍ പാക് വിമാനം തകര്‍ന്നതായി സൂചന

നാലിടങ്ങളില്‍ ബോംബ് വര്‍ഷിച്ചതായാണ് റിപോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ശക്തമായി തിരിച്ചടിച്ചെന്ന് സൈന്യം അറിയിച്ചു. ഇന്ത്യന്‍ സൈന്യം പോര്‍വിമാനങ്ങള്‍ വെടിവച്ചിടാന്‍ ശ്രമിച്ചതോടെ പോര്‍വിമാനങ്ങള്‍ തിരിച്ചുപോയെന്നും സൈന്യം വ്യക്തമാക്കി.

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്താന്‍;  അതിര്‍ത്തിയില്‍ ബോംബ് വര്‍ഷിച്ചതായി റിപോര്‍ട്ട്;  ഇന്ത്യന്‍ തിരിച്ചടിയില്‍ പാക് വിമാനം  തകര്‍ന്നതായി സൂചന
X

ജമ്മു: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് പോര്‍വിമാനങ്ങള്‍. ജമ്മു കശ്മീരിലെ രജൗറി ജില്ലയിലെ നൗഷേര സെക്ടറിലാണ് അതിര്‍ത്തി ലംഘിച്ച് മൂന്നു പാകിസ്താന്‍ പോര്‍വിമാനങ്ങള്‍ കടന്നുകയറിയത്. ഇന്നു രാവിലെയോടെയാണ് സംഭവം. നിയന്ത്രണ രേഖയ്ക്കു സമീപം ബോംബ് വര്‍ഷിച്ചതായാണ് റിപോര്‍ട്ട്.

നാലിടങ്ങളില്‍ ബോംബ് വര്‍ഷിച്ചതായാണ് റിപോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ശക്തമായി തിരിച്ചടിച്ചെന്ന് സൈന്യം അറിയിച്ചു. ഇന്ത്യന്‍ സൈന്യം പോര്‍വിമാനങ്ങള്‍ വെടിവച്ചിടാന്‍ ശ്രമിച്ചതോടെ പോര്‍വിമാനങ്ങള്‍ തിരിച്ചുപോയെന്നും സൈന്യം വ്യക്തമാക്കി. അതിനിടെ, ഒരു പാക് വിമാനം ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടെന്നു സൂചനയുണ്ട്.

അതേസമയം, വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. മൂന്നു വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി. ശ്രീനഗര്‍, ജമ്മു, ലെ വിമാനത്താവളങ്ങാണ് അടച്ചത്. ഇന്ത്യന്‍ വ്യോമാതിരിത്തി ലംഘിച്ച് പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it