Big stories

77.77 കോടി വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറി; ആറ് കോടി ഡോസുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്രം

77.77 കോടി വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറി; ആറ് കോടി ഡോസുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്രം
X

ന്യൂഡല്‍ഹി: 77.77 കോടിയിലധികം കൊവിഡ് 19 വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇതുവരെ സൗജന്യമായി നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം കൊവിഡ് 19 വാക്‌സിനേഷന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

'77.77 കോടിയിലധികം (77,77,26,335) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 6,17,22,315 ലധികം ഡോസുകള്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഈ വാക്‌സിന്‍ ഡോസുകള്‍ ഇപ്പോഴും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.

ഇതുവരെ ഇന്ത്യയുടെ മൊത്തം കൊവിഡ് 19 വാക്‌സിനേഷന്‍ കവറേജ് 77.24 കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,97,972 വാക്‌സിന്‍ ഡോസുകള്‍ നല്‍കി.

കൊവിഡ് 19 വാക്‌സിനേഷന്‍ സാര്‍വത്രികമാക്കുന്നതിന്റെ പുതിയ ഘട്ടം 2021 ജൂണ്‍ 21 മുതല്‍ ആരംഭിച്ചു. കൂടുതല്‍ വാക്‌സിനുകളുടെ ലഭ്യത, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തല്‍ എന്നിവയിലൂടെ മെച്ചപ്പെട്ട ആസൂത്രണം സാധ്യമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും പ്രതിരോധ കുത്തിവയ്പ്പ് ത്വരിതപ്പെടുത്തി.

Next Story

RELATED STORIES

Share it