നിരീക്ഷണത്തിലിരിക്കെ മരിച്ച മലപ്പുറം വണ്ടൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു
മലപ്പുറം: കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട മലപ്പുറം വണ്ടൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വണ്ടൂര്‍ ചോക്കോട് സ്വദേശി മുഹമ്മദി(82)ന്റെ സ്രവപരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 29ന് റിയാദില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അര്‍ബുദത്തിനു ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ പനി കാരണം ജൂലൈ ഒന്നിന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നിന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയ മുഹമ്മദ് ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. ഇന്നു രാവിലെ 10.30ഓടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുകയാണ്. മരണപ്പെട്ടയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി ഉയര്‍ന്നു.
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT