Big stories

നാല് ബഹിരാകാശ യാത്രികരുമായി സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം വിജയകരമായി വിക്ഷേപിച്ചു

വിക്ഷേപണത്തിന് ശേഷം തിരിച്ച് ഭൂമിയില്‍ പതിക്കുന്ന റോക്കറ്റ് ബൂസ്റ്ററുകള്‍ അടുത്ത വിക്ഷേപണത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയും എന്നതും ഒരു പ്രത്യേകതയാണ്. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം ബഹിരാകാശ യാത്രയില്‍ 8 സഞ്ചാരികളെ കൊണ്ടുപോകാനുള്ള പ്രാപ്തമുണ്ട്.

നാല് ബഹിരാകാശ യാത്രികരുമായി സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം വിജയകരമായി വിക്ഷേപിച്ചു
X

വാഷിങ്ടണ്‍: നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചു.മൂന്ന് അമേരിക്കന്‍ സ്വദേശികളും ഒരു ജപ്പാന്‍കാരനുമാണ് പര്യവേഷണ സംഘംത്തിലുള്ളത്. അമേരിക്കന്‍ യാത്രികരായ മൈക്ക് ഹോപ്പിന്‍സ്, ഷനോണ്‍ വാക്കര്‍, വിക്ടര്‍ ഗ്ലോവര്‍ ജപ്പാനീസ് ബഹിരാകാശ യാത്രികനായ സ്യോച്ചി നൊഗ്യൂച്ചി എന്നിവരാണ് അമേരിക്കന്‍ സമയം ഞായറാഴ്ച വൈകീട്ട് 7.30 വിക്ഷേപിക്കപ്പെട്ട പേടകത്തിലെ യാത്രികര്‍. ഫ്ളോറിഡയിലെ കെന്നഡി ബഹിരാകാസ കേന്ദ്രത്തില്‍ നിന്നാനാണ് പേടകം വിക്ഷേപിച്ചത്.

സാങ്കേതിക സംവിധാനങ്ങളൊക്കെ ഇത് വരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാസയും സ്‌പേസ് എക്‌സും വ്യക്തമാക്കി. വിക്ഷേപണത്തിന് ശേഷം തിരിച്ച് ഭൂമിയില്‍ പതിക്കുന്ന റോക്കറ്റ് ബൂസ്റ്ററുകള്‍ അടുത്ത വിക്ഷേപണത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയും എന്നതും ഒരു പ്രത്യേകതയാണ്. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം ബഹിരാകാശ യാത്രയില്‍ 8 സഞ്ചാരികളെ കൊണ്ടുപോകാനുള്ള പ്രാപ്തമുണ്ട്. ഇതൊരു ചരിത്രമുഹൂര്‍ത്തമെന്നായിരുന്നു നാസ വിശേഷിപ്പിച്ചത്. സ്‌പേസ് എക്‌സ് നേരത്തേ രണ്ട് പരീക്ഷണങ്ങള്‍ വിജയകരമായി നിര്‍വഹിച്ചിരുന്നു.

കൊവിഡ് ബാധിച്ചതുകാരണം സ്‌പേസ് എക്‌സിന്റെ ഉടമ ഇലോന്‍ മസ്‌കിന് വിക്ഷേപണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. നാസയുടെ ഉന്നതര്‍ വിക്ഷേപണം കാണാന്‍ എത്തിയിരുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ബഹിരാകാശ സംരംഭമാണ് സ്‌പേസ് എക്‌സ് എന്ന സ്‌പേസ് എക്‌സ്പ്‌ളൊറേഷന്‍ ടെക്‌നോളജീസ് കോര്‍പ്പറേഷന്‍. ഇലോന്‍ മസ്‌ക് ആണ് ഇതിന്റെ സി ഇ ഒ.


യുഎസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ 'ശാസ്ത്രത്തിന്റെ ശക്തിയുടെ തെളിവാണിതെന്നും നമ്മുടെ പുതുമ, വൈദഗ്ധ്യം, ദൃഢനിശ്ചയം എന്നിവ യോജിപ്പിച്ചുകൊണ്ട് നമ്മുക്ക് നേടാന്‍ കഴിയുന്നതാണെന്നും' സൂചിപ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. അതേസമയം, ഈ ഉദ്യമത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 'മഹത്തായത്' എന്ന് ട്വീറ്റ് ചെയ്തു. ഉപരാഷ്ട്രപതി മൈക്ക് പെന്‍സ് വിക്ഷേപണ ദൗത്യത്തെ 'അമേരിക്കയിലെ മനുഷ്യ ബഹിരാകാശ പര്യവേഷണത്തിന്റെ പുതിയ കാലഘട്ടം' എന്ന് വിശേഷിപ്പിച്ചു.




Next Story

RELATED STORIES

Share it