- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നരേന്ദ്ര മോദി സർക്കാർ ഫാഷിസ്റ്റ് സർക്കാർ അല്ല: എസ് രാമചന്ദ്രൻ പിള്ള
നരേന്ദ്രമോദി സർക്കാർ ഫാഷിസ്റ്റ് സർക്കാരല്ലന്ന മുൻ അഖിലേന്ത്യ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവന ഇതിന് മുമ്പ് വിവാദമായിരുന്നു. ബിജെപി വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസിനെ മുന്നിൽ നിർത്താൻ സിപിഎം ആഗ്രഹിക്കുന്നില്ലന്ന സൂചനയാണ് നേരത്തെ പ്രകാശ് കാരാട്ടിന്റെയും ഇപ്പോൾ എസ് രാമചന്ദ്രൻ പിളളയുടെയും വാക്കുകളിലൂടെ പുറത്ത് വരുന്നത്.

കണ്ണൂർ: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള കേന്ദ്ര സർക്കാർ ഫാഷിസ്റ്റ് സർക്കാർ അല്ലന്ന് സിപിഎം പൊളിറ്റ്ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള. കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരിന് ഫാഷിസ്റ്റ് സ്വഭാവമുണ്ട്, എന്നാൽ പൂർണ്ണമായും ഫാഷിസ്റ്റാണെന്ന് പറയാൻ കഴിയില്ല. ബിജെപിക്കെതിരായ സഖ്യത്തിൽ ചേരണമോ വേണ്ടയോ എന്ന് തിരുമാനിക്കേണ്ടത് കോൺഗ്രസാണ്. കോൺഗ്രസ് പിന്തുടരുന്നത് മൃദു ഹിന്ദുത്വവും, നവ മുതലാളിത്ത നയങ്ങളുമാണ്. ഇതിൽ നിന്ന് മാറ്റമുണ്ടായാലേ കോൺഗ്രസുമായുള്ള സഖ്യം ആലോചിക്കാൻ കഴിയൂ.
നരേന്ദ്രമോദി സർക്കാർ ഫാഷിസ്റ്റ് സർക്കാരല്ലന്ന മുൻ അഖിലേന്ത്യ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവന ഇതിന് മുമ്പ് വിവാദമായിരുന്നു. ബിജെപി വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസിനെ മുന്നിൽ നിർത്താൻ സിപിഎം ആഗ്രഹിക്കുന്നില്ലന്ന സൂചനയാണ് നേരത്തെ പ്രകാശ് കാരാട്ടിന്റെയും ഇപ്പോൾ എസ് രാമചന്ദ്രൻ പിളളയുടെയും വാക്കുകളിലൂടെ പുറത്ത് വരുന്നത്.
കോൺഗ്രസുമായി സഹകരിക്കണമെന്ന് ആഗ്രഹിക്കുന്ന സീതാറാം യെച്ചൂരിയുടെ വിഭാഗത്തെ ആദ്യമേ കൂച്ചുവിലങ്ങിടുക എന്ന നീക്കമാണ് എസ് രാമചന്ദ്രൻ പിളള ഇതിലൂടെ നടത്തുന്നത് എന്നാണ് സൂചന. സിപിഎമ്മും കോൺഗ്രസും ബിജെപി വിരുദ്ധ രാഷ്ട്രീയ സഖ്യത്തിലെ ഘടക കക്ഷികൾ മാത്രമാണെന്നാണും കോൺഗ്രസിന് പ്രത്യേക നേതൃത്വം അവകാശപ്പെടാൻ കഴിയില്ലന്നുമാണ് സിപിഎം ഇപ്പോൾ എടുത്തിരിക്കുന്ന നിലപാട്.
ഇത് പിണറായിയുടെ നേതൃത്വത്തിൽ കേരളത്തിലെ സിപിഎം കൈക്കൊണ്ടിരിക്കുന്ന നിലപാടിനുള്ള വ്യക്തമായ പിന്തുണ കൂടിയാണ്. എസ് ആർ പി-കാരാട്ട് സഖ്യമാണ് പൊളിറ്റ് ബ്യുറോയിൽ യെച്ചൂരി വിഭാഗത്തിനെതിരേ നിൽക്കുന്നത്. ഇവർക്ക് കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റിയംഗങ്ങളുടെ പിന്തുണയുമുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















