Big stories

മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം തമിഴ്‌നാട് കൊണ്ടുപോകണം: മുഖ്യമന്ത്രി

ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വന്നാല്‍ 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം തമിഴ്‌നാട് കൊണ്ടുപോകണം: മുഖ്യമന്ത്രി
X

തിരുവനന്തപുരം: അതിതീവ്രമഴയും മേഘസ്‌ഫോടനവും മൂലം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ വെള്ളം കൂടുതലായി കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. മഴ കനത്ത പശ്ചാതലത്തില്‍ ഇപ്പോഴുള്ളതു പോലെ നീരൊഴുക്ക് തുടര്‍ന്നാല്‍ അണക്കെട്ടിലെ ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ സാധ്യതയുണ്ട്.

ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വന്നാല്‍ 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ശനിയാഴ്ച വൈകിട്ട് 136 അടിയായതായി തമിഴ്‌നാട് ആദ്യ അറിയിച്ചിരുന്നു. 138 അടിയില്‍ എത്തിയാലാണ് രണ്ടാമത്തെ അറിയിപ്പും 140 അടിയില്‍ ആദ്യ ജാഗ്രതാ നിര്‍ദേശവും നല്‍കുക. 142 അടിയാണ് അനുവദനീയമായ പരമാവധി ജലനിരപ്പ്. ജലനിരപ്പ് 142 അടി എത്തിയാല്‍ മാത്രമേ വെള്ളം പെരിയാറിലേക്കു തുറന്നുവിടാന്‍ സാധ്യതയുള്ളൂ. ഇങ്ങനെ തുറന്ന് വിട്ടാല്‍ പെരിയാറിന്റെ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടിവരും.

Next Story

RELATED STORIES

Share it