എം കെ സ്റ്റാലിന്‍ വീണ്ടും ഡിഎംകെ അധ്യക്ഷന്‍
ചെന്നൈ: ഡിഎംകെ പാര്‍ട്ടി അധ്യക്ഷനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വീണ്ടും തിരഞ്ഞെടുത്തു. ദുരൈമുരുകന്‍ ജനറല്‍ സെക്രട്ടറിയായും ടി ആര്‍ ബാലു ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മൂന്നുപേരുടെയും രണ്ടാമൂഴമാണിത്. നേരത്തെ, പാര്‍ട്ടിയുടെ ട്രഷറര്‍, യൂത്ത് വിങ് സെക്രട്ടറി തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ എം കെ സ്റ്റാലിന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2018ല്‍ കരുണാനിധിയുടെ വിയോഗത്തെ തുടര്‍ന്നാണ് സ്റ്റാലിന്‍ പാര്‍ട്ടി അധ്യക്ഷനായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത്.
പാര്‍ട്ടിയുടെ ഉന്നതസ്ഥാനത്തേക്ക് എതിരില്ലാതെ സ്റ്റാലിന്‍ തെരഞ്ഞെടുക്കപ്പെട്ടതായി ഡിഎംകെ പ്രഖ്യാപിച്ചു. ഡിഎംകെയുടെ 15ാമത് സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി, സംസ്ഥാനത്തുടനീളം കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ തലങ്ങളിലുള്ള പാര്‍ട്ടി സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഡിഎംകെയുടെ രണ്ടാമത്തെ പ്രസിഡന്റാണ് സ്റ്റാലിന്‍. 1969ല്‍ കരുണാനിധി ഡിഎംകെയുടെ ആദ്യ പ്രസിഡന്റായി. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഐക്കണും ഡിഎംകെ സ്ഥാപകനുമായ സി എന്‍ അണ്ണാദുരൈ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു. 1949ലാണ് ഡിഎംകെ സ്ഥാപിതമായത്.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT