Big stories

പി സി ജോര്‍ജ്ജിന്റെ ജാമ്യം: പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്

സാധാരണ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്ന സമയത്ത് എപിപി ഇല്ലെങ്കില്‍ നേരെ ജയിലിലേക്കാണ് വിടാറുള്ളത്.അതായിരുന്നു തങ്ങള്‍ക്കൊക്കെ ഉണ്ടായിട്ടുള്ള അനുഭവം.ഇവിടെ എന്താണ് സംഭവിച്ചത് എന്നതിന്റെ എല്ലാ വശങ്ങളും പരിശോധിക്കേണ്ടതാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു

പി സി ജോര്‍ജ്ജിന്റെ ജാമ്യം: പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്
X

കൊച്ചി: പി സി ജോര്‍ജ്ജിനെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ സമയത്ത് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.എല്ലാ വശങ്ങളും നോക്കേണ്ടതുണ്ട്. സാധാരണ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്ന സമയത്ത് എപിപി ഇല്ലെങ്കില്‍ നേരെ ജയിലിലേക്കാണ് വിടാറുള്ളത്.അതായിരുന്നു തങ്ങള്‍ക്കൊക്കെ ഉണ്ടായിട്ടുള്ള അനുഭവം.ഇവിടെ എന്താണ് സംഭവിച്ചത് എന്നതിന്റെ എല്ലാ വശങ്ങളും പരിശോധിക്കേണ്ടതാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

സര്‍ക്കാര്‍ വിട്ടു വീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്.രാജ്യസ്‌നേഹമെന്നത് എല്ലാ മതത്തിലും ജാതിയിലും പ്രദേശങ്ങളിലുംപെട്ട ആളുകള്‍ ഇന്ത്യാക്കാരെപ്പോലെ അഭിമാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷമുള്ള രാജ്യത്തെ സ്‌നേഹിക്കലാണ് രാജ്യസ്‌നേഹം.അതിനെതിരായുള്ളതെല്ലാം രാജ്യസ്‌നേഹത്തിനെതിരാണെന്ന് ഈ കപടരാജ്യ സ്‌നേഹികള്‍ തിരിച്ചറിയുന്നത് നന്നായിരിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.കേരളം മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ അഭിമാനകരായ ചരിത്രവും വര്‍ത്തമാനവും ഉള്ള നാടാണ്.അത് സംരക്ഷിക്കുകയെന്നത് ഒരോ മലയാളിയുടെയും ചുമതലയാണ്.ആ ചുമതല നിറവേറ്റുന്നതിന് ഒറ്റക്കെട്ടായി തന്നെ നിലയുറപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it