Big stories

സ്ത്രീകള്‍ക്കെതിരായ അതിക്രമം: മുന്നില്‍ ഉത്തര്‍പ്രദേശ്

രാജ്യത്ത് 2017ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് 3.5 ലക്ഷത്തിലേറെ പരാതികളാണു രജിസ്റ്റര്‍ ചെയ്തത്

സ്ത്രീകള്‍ക്കെതിരായ അതിക്രമം: മുന്നില്‍ ഉത്തര്‍പ്രദേശ്
X

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലെന്ന് കണക്കുകള്‍. 2017ലെ നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളിലാണ് യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയെ കുറിച്ചുള്ള കണക്കുകളുള്ളത്. രാജ്യത്ത് 2017ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് 3.5 ലക്ഷത്തിലേറെ പരാതികളാണു രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ മൂന്നുവര്‍ഷമായി സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരികയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2015ല്‍ 3.2 ലക്ഷമുണ്ടായിരുന്ന 2016 ആവുമ്പോഴേക്കും 3,38,954 ആയി ഉയര്‍ന്നു. കൊലപാതകം, ബലാല്‍സംഗം, സ്ത്രീധനത്തിന്റെ പേരിലുള്ള മരണം, ആത്മഹത്യ, ആസിഡ് ആക്രമണം, തട്ടിക്കൊണ്ടുപോവല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ഒന്നാമതുള്ളത്. 2017ല്‍ 56011 കേസുകളാണു റിപോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയാണ് തൊട്ടുപിന്നില്‍-31979. പശ്ചിമബംഗാള്‍-30992, മധ്യപ്രദേശ്-29778, രാജസ്ഥാന്‍-25993, അസം-23082. അതേസമയം, രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി കുറഞ്ഞുവരികയാണ്. 2015ല്‍ 17222, 2016ല്‍ 15310, 2017ല്‍ 13076 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് എന്‍സിആര്‍ബിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.



2017ല്‍ സ്ത്രീകള്‍ക്കെതിരായ അതികക്രമക്കേസുകളുടെ ശരാരരിയില്‍ രാജ്യത്ത് മുന്നില്‍ നില്‍ക്കുന്നത് അസമായിരുന്നു-143. ഒഡീഷയും തെലങ്കാനയും 94 ശതമാനവുമായി രണ്ടാംസ്ഥാനത്താണ്. ഹരിയാന(88), രാജസ്ഥാന്‍(73) എന്നിവയാണ് തൊട്ടടുത്ത സ്ഥാനത്ത്. കേന്ദ്രഭരണപ്രദേശങ്ങളില്‍ ഛണ്ഡീഗഡ്-453, ആന്‍ഡമാന്‍ നിക്കോബാര്‍-132, പുതുച്ചേരി-147, ദാമന്‍ ദിയു-26, ദാദ്രാ ആന്റ് നഗര്‍ ഹവേലി-20, ലക്ഷദ്വീപ്-6 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.




Next Story

RELATED STORIES

Share it