Big stories

ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം: മജിസ്റ്റീരിയല്‍ തല അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ജയില്‍ വകുപ്പ്

ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം: മജിസ്റ്റീരിയല്‍ തല അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ജയില്‍ വകുപ്പ്
X

മുംബൈ: മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ ജയിലിലടച്ച് കസ്റ്റഡിയില്‍ കഴിയുന്നതിനിടെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി മരണപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍തല അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ജയില്‍ വകുപ്പ്. പോലിസ് കസ്റ്റഡിയിലോ ജുഡീഷ്യല്‍ കസ്റ്റഡിയിലോ മരണപ്പെട്ടാല്‍ മജിസ്റ്റീരിയല്‍തല അന്വേഷണം നടത്തണമെന്നും നടപടിക്രമമനുസരിച്ച് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങുമെന്നും ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒമ്പതു മാസത്തോളം ജയിലില്‍ കഴിഞ്ഞിരുന്ന 84കാരനായ സ്റ്റാന്‍ സ്വാമി ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മരണപ്പെട്ടത്.

2018 ജനുവരി ഒന്നിന് പൂനെയ്ക്കു സമീപത്തെ ഭീമാ കൊറേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഫാ. സ്റ്റാന്‍ സ്വാമിയെ 2020 ഒക്ടോബറില്‍ കൊവിഡ് വ്യാപനത്തിനിടെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ഫാ. സ്റ്റാന്‍ സ്വാമി പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെ കടുത്ത രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. തലോജ ജയിലില്‍ കഴിയുന്നതിനെ ഇദ്ദേഹത്തിന് കൈാവിഡ് ബാധിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. ഫാ. സ്റ്റാന്‍ സ്വാമിയുടേത് സ്ഥാപനവല്‍കൃത കൊലപാതകമാണെന്ന് ആരോപിച്ച് വിവിധ മനുഷ്യാവകാശ-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു.

Magisterial probe into Stan Swamy death

Next Story

RELATED STORIES

Share it