വിഴിഞ്ഞത്തെ ക്രമസമാധാന പാലനം: ആര്‍ നിശാന്തിനി സ്‌പെഷ്യല്‍ ഓഫിസര്‍; കേസന്വേഷണത്തിന് പ്രത്യേകസംഘം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്തിന് മാത്രമായി പ്രത്യേക പോലിസ് സംഘം രൂപീകരിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനിയാണ് സ്‌പെഷല്‍ ഓഫിസര്‍. വിഴിഞ്ഞം പോലിസ് സ്‌റ്റേഷന്‍, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളിലെ തീരദേശ പോലിസ് സ്‌റ്റേഷനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മേഖലകളിലെ സുരക്ഷാക്രമീകരണങ്ങള്‍, ക്രമസമാധാനം എന്നിവയുടെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫിസറായാണ് ഡിഐജി ആര്‍ ശാന്തിനിയെ നിയോഗിച്ചത്.
വിഴിഞ്ഞം മേഖലയിലെ ക്രമസമാധാന പാലനത്തിന് എസ്പിമാരായ കെ ഇ ബൈജു, കെ കെ അജി എന്നിവരുടെ സേവനം തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തെ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കാന്‍ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാറിന് നിര്‍ദേശം നല്‍കി. തിരുവനന്തപുരം സിറ്റി ക്രൈം ആന്റ് അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ കെ ലാല്‍ജിയാണ് സംഘത്തലവന്‍.
തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബി അനില്‍കുമാര്‍, തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസിപി ജെ കെ ദിനില്‍, തിരുവനന്തപുരം റൂറല്‍ നര്‍ക്കോട്ടിക് ഡിവൈഎസ്പി വി ടി രാസിത്ത്, കഴക്കൂട്ടം എസിപി സി എസ് ഹരി എന്നിവരാണ് സംഘാംഗങ്ങള്‍. സിവില്‍ പോലിസ് ഓഫിസര്‍മാര്‍ മുതല്‍ ഇന്‍സ്‌പെക്ടര്‍മാരെ വരെയുള്ളവരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രിക്കലും കേസുകളുടെ മേല്‍നോട്ടവുമാണ് പ്രത്യേക സംഘത്തിന്റെ ചുമതലകള്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിഴിഞ്ഞം സംഘര്‍ഷത്തിനിടെ കെഎസ്ഇബി, കെഎസ്ആര്‍ടിസി ജീവനക്കാരെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും കേസെടുത്തു.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര് പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT