Big stories

ചൈനയില്‍ വീണ്ടും കോവിഡ്: വീണ്ടും ലോക്ഡൗണ്‍, വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു, വ്യാപക പരിശോധന

തുടര്‍ച്ചയായ അഞ്ചാം ദിവസം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ചൈന രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.

ചൈനയില്‍ വീണ്ടും കോവിഡ്:  വീണ്ടും ലോക്ഡൗണ്‍, വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു, വ്യാപക പരിശോധന
X

ബീജിങ്: കോവിഡ് മഹാമാരിയുടെ പ്രഭവ കേന്ദ്രമെന്ന കരുതപ്പെടുന്ന ചൈനയില്‍ വീണ്ടും കോവിഡ് പരക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ അഞ്ചാം ദിവസം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ചൈന രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. പുതിയ കോവിഡ് കേസുകള്‍ കണ്ടെത്തിയ രാജ്യത്തിന്റെ വടക്കന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിനോദസഞ്ചാരികളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് ാദ്യ ഘട്ടത്തിലെ സൂചന. ഇതോടെ വിനോദ സഞ്ചാരത്തിന് നല്‍കിയ ഇളവ് റദ്ദാക്കിയിരിക്കുകയാണ്.ചൈയില്‍ ഇന്ന് 13 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 492 പേര്‍ക്ക് രോഗമുള്ളതായി വേള്‍ഡോമീറ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച വ്യാപക കോവിഡ് പരിശോധന നടത്തുകയും ചെയ്തു.

2019ല്‍ ചൈനയിലെ തെക്കുകിഴക്കന്‍ പ്രവിശ്യയിലെ വുഹാനിലായിരുന്നു കോവിഡ് 19 ആദ്യമായി കണ്ടെത്തിയത്. പിന്നീട് വൈറസ് ബാധ ലോകമാകെ വ്യാപിക്കുകയായിരുന്നു. കടുത്ത ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാണ് രാഷ്ട്രങ്ങള്‍ രോഗപ്പകര്‍ച്ച തടഞ്ഞത്. ചൈന മൂന്നു മാസം നീണ്ടു നിന്ന തീവ്ര നിയന്ത്രണത്തിലൂടെ രോഗ ബാധയെ നിയന്ത്രിച്ചപ്പോള്‍ ലോകരാഷ്ട്രങ്ങള്‍ മിക്കതും മഹാമാരിയില്‍ വലഞ്ഞു. രോഗത്തെ അതിവേഗം വരുതിയിലാക്കിയ ചൈന പെട്ടെന്നുതന്നെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാജ്യത്ത് വീണ്ടും രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ലാന്‍ഷോ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയായിരുന്നു. അവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് പ്രദേശവാസികളോട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്ത് പോകുന്നവര്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കുകയുംണം. സിയാനിലെയും ലാന്‍ഷുവിലെയും രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള 60 ശതമാനത്തോളം വിമാനങ്ങള്‍ ഇന്നലെ മുതല്‍ റദ്ദാക്കി. ഇന്നര്‍ മംഗോളിയയിലെ എറെന്‍ഹോട്ട് നഗരത്തില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രയും നിരോധിച്ചിരിക്കുകയാണ്. താമസക്കാര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ഇവിടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപകമായതോടെ ചൈനയില്‍ നിന്ന് പുറത്ത് പോയ വിദേശ ജീവനക്കാര്‍ക്കും വ്യാപാരികള്‍ക്കും ഇതുവരേ തിരിച്ചെത്താന്‍ അനുമതി നല്‍കിയിട്ടില്ല. വിദ്യാര്‍തികള്‍ അടക്കമുള്ളവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള 40000ത്തോളം വിദ്യാര്‍ഥികള്‍ ചൈനയില്‍ പഠനം നടത്തുന്നുണ്ട്. ഇവര്‍ക്കൊന്നും ചൈനയിലേക്ക് തിരിച്ചു പോകാനായിട്ടില്ല. ഡിസംമ്പര്‍ മുതല്‍ പ്രവേശനം അനുവദിക്കുമെന്ന പറഞ്ഞിരുന്നു. രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തസ്ഥതിക്ക് ചൈനയിലേക്കുള്ള പ്രവേശനനുമതി ഉടന്‍ ലഭിച്ചേക്കില്ല.

Next Story

RELATED STORIES

Share it