Big stories

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3141 ആയി

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, വയനാട് 148, കാസര്‍കോട് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാംപിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 11 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,291 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.73 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി. പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 80,66,113 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3141 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 451 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 657, മലപ്പുറം 503, കോഴിക്കോട് 485, കോട്ടയം 371, പത്തനംതിട്ട 328, തൃശൂര്‍ 320, കൊല്ലം 322, തിരുവനന്തപുരം 143, ആലപ്പുഴ 254, ഇടുക്കി 247, പാലക്കാട് 89, കണ്ണൂര്‍ 140, വയനാട് 145, കാസര്‍കോട്് 35 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. പത്തനംതിട്ട 12, എറണാകുളം 9, കോഴിക്കോട് 8, തിരുവനന്തപുരം 4, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ 3 വീതം, ഇടുക്കി, മലപ്പുറം, വയനാട് 2 വീതം, കാസര്‍ഗോഡ് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 4668 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 264, കൊല്ലം 423, പത്തനംതിട്ട 199, ആലപ്പുഴ 223, കോട്ടയം 499, ഇടുക്കി 178, എറണാകുളം 502, തൃശൂര്‍ 277, പാലക്കാട് 306, മലപ്പുറം 696, കോഴിക്കോട് 583, വയനാട് 127, കണ്ണൂര്‍ 358, കാസര്‍കോട്് 33 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,278 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികില്‍സയിലുള്ളത്. 7,07,244 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Next Story

RELATED STORIES

Share it