Big stories

ബജറ്റ് 2021: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍

ബജറ്റ് 2021:    നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങളുമായാണ് ഇത്തവണത്തെ കേരള ബജറ്റ്. വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ക്ഷേമ പെന്‍ഷന്‍ തുക 1600 ആയി പ്രഖ്യാപിച്ചു.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി അധികമായി അനുവദിക്കും.

15000 കോടിയുടെ കിഫ്ബി പദ്ധതികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാക്കും. 8 ലക്ഷം തൊഴില്‍ അവസരം ഈ വര്‍ഷത്തിലുണ്ടാവും. റബ്ബറിന്റെ താങ്ങു വില 170 ആക്കി. നാളികേരം സംഭരണവില 27 രൂപയില്‍ നിന്ന് 32 ആക്കി. നെല്ലിന്റെ താങ്ങുവില 28. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്.

പ്രധാന പ്രഖ്യാപനങ്ങള്‍:-

2021ല്‍ നാലായിരം തസ്തികകള്‍ ആരോഗ്യ വകുപ്പ് സൃഷ്ടിക്കും.

കേരളം ഇരുപതിനായിരം കോടി രൂപ പാക്കേജ് പ്രഖ്യാപിച്ചു.

കുടുംബ ശ്രീ വഴി രണ്ടായിരം കോടി രൂപ നല്‍കി

കോവിഡ് പ്രതിരോധം ലോകത്തിന്റെ ആദരവ് നേടി. ആദ്യഘട്ട വ്യാപനം തടയുന്നതില്‍ വിജയിച്ചു.

കോവിഡ് വ്യാപിക്കുന്നുണ്ട് എങ്കിലും ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിച്ചു. ഒരു പാട് പേരെ മരണത്തില്‍ രക്ഷിക്കാനായി.

കോവിഡിന് ചികിത്സ സൗജന്യമാക്കി.

കേരളത്തിന്റെ ആരോഗ്യ വകുപ്പിന്റെ കരുത്ത് ഒരിക്കല്‍ക്കൂടി ലോക ശ്രദ്ധ നേടി.

Next Story

RELATED STORIES

Share it