സ്‌കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡ് നിരോധിച്ചു

ന്യൂഡല്‍ഹി: കുട്ടികളുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്‌കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡ് നിരോധിച്ചു. ആരോഗ്യകരമായ ഭക്ഷണക്രമം പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ജങ്ക് ഫുഡ് വില്‍പ്പന നിരോധിച്ചു കൊണ്ട് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ) വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതുപ്രകാരം പൂരിത കൊഴുപ്പ് കൂടുതലുള്ളതോ പഞ്ചസാരയോ സോഡിയമോ ചേര്‍ത്തതോ ആയ എല്ലാ ഭക്ഷണങ്ങളും കുട്ടികളുടെ മെനുവില്‍ നിന്ന് ഒഴിവാക്കും. നിരോധന ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിരന്തര പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഇതുപ്രകാരം സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ പട്ടീസ്, ചിപ്‌സ്, നൂഡില്‍സ്, സമോസ, തണുത്ത പാനീയങ്ങള്‍ എന്നിവ ഇനിയുണ്ടാവില്ല. സ്‌കൂള്‍ കാന്റീനുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മെനുവില്‍ നിന്ന് ഇവ ഒഴിവാക്കും. മാത്രമല്ല, സ്‌കൂളുകളുടെ 50 മീറ്ററിനുള്ളില്‍ ജങ്ക് ഫുഡ് വില്‍ക്കുന്നതും നിരോധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകള്‍ക്കുള്ളില്‍ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ കഴിയാതിരിക്കുകയും അവ വാങ്ങാനായി സ്‌കൂളിനുശേഷം അടുത്തുള്ള ഭക്ഷണശാലകളിലേക്ക് പോവാന്‍ കഴിയില്ലെന്നുമാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതിനുള്ള ഒരു ഫലപ്രദമായ നടപടിയാവുമെന്നാണ് കണക്കുകൂട്ടല്‍.
പ്രീ-പ്രൈമറി, പ്രൈമറി, പ്രാഥമിക, ദ്വിതീയ, ഡേ കെയര്‍, ക്രീച്ച്, സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന ബോര്‍ഡിങുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയിലെല്ലാം ഉത്തരവ് ബാധകരമാണ്. 'സ്‌കൂള്‍ കാന്റീന്‍, മെസ്, അടുക്കള എന്നിവയ്ക്ക് ഒരു എഫ്എസ്എസ്എഐയില്‍ നിന്ന് ലൈസന്‍സ് വേണം. കൂടാതെ, ഉച്ച ഭക്ഷണ സ്‌കീം നടപ്പാക്കുന്നതിനു വിദ്യാഭ്യാസ വകുപ്പ് കരാര്‍ ചെയ്ത ഫുഡ് ബിസിനസ് ഓപറേറ്റര്‍മാര്‍ അപ്പെക്‌സ് ഫുഡ് റെഗുലേറ്റിങ് ഏജന്‍സിയില്‍ നിന്ന് രജിസ്‌ട്രേഷനോ ലൈസന്‍സോ വാങ്ങണം. ഭക്ഷ്യ സുരക്ഷ, മാനദണ്ഡ നിയമത്തിലെ ഷെഡ്യൂള്‍ 4 പ്രകാരം വ്യക്തമാക്കിയ ശുചിത്വ നടപടികള്‍ പാലിക്കണമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ജങ്ക് ഫുഡ് നിരോധനം രക്ഷിതാക്കള്‍ക്ക് ആശ്വാസം പകരുമെങ്കിലും വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് ഇത് സ്വീകരിക്കുന്നകയെന്നത് കണ്ടറിയേണ്ടി വരും.
Junk Food Banned In-And-Around Schools
RELATED STORIES
'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന് കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTരാമനവമി കലാപം: വെടിവയ്പില് ഒരു മരണം
31 March 2023 5:16 PM GMT